23 April 2024 Tuesday

ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക ഡയാലിസിസ് രോഗികൾക്ക് സമ്മാനിച്ചു

ckmnews



ചങ്ങരംകുളം:പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ യുവജന പ്രസ്ഥാനമായ തൃശ്ശൂർ ഭദ്രാസനം  ജെക്കബറ്റ് സിറിയൻ ഓർത്തഡോകസ് യൂത്ത് അസോസിയേഷൻ ( ജെ.എസ്.ഒ.വൈ.എ)  കുന്നംകുളം മേഖലയുടെ ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച തുക പത്ത് ഡയാലിസിസ് രോഗികൾക്ക് സമ്മാനിച്ചു.ഭദ്രാസന റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മോർ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മദിനത്തിലാണ്  10 പേർക്ക് സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം നടത്തിയത്.മേഖലയുടെ കീഴിലുള്ള ചാലിശേരി ,പെങ്ങാമുക്ക് പള്ളികൾ മോർ പത്രോസ് , മോർ പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്.കുന്നംകുളം മേഖലാടിസ്ഥാനത്തിൽ നടത്തപ്പെട്ട ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച മോർ ബസ്സേലിയോസ് യൽദോ ജീവകാരുണ്യ നിധിയിൽ നിന്നാണ്  സൗജന്യ ഡയാലിസിസ് തുക വിതരണം നടത്തിയത്.തൃശ്ശൂർ ഭദ്രാസനാധിപൻ ഡോ. മോർ ക്ലിമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത  പെങ്ങാമുക്ക് മോർ യാക്കോബ് മ്ഫസ്ക്കോ യൂത്ത് അസ്സോസിയേഷൻ സെക്രട്ടറി സജിൻ സി.എസിന് നൽകി കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്തു.കുന്നംകുളം മേഖലാ പ്രസിഡന്റ് ഫാ. ബിൻസൻ മന്നാലിക്കുടി, അഖില മലങ്കര യൂത്ത് അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് ജെയ്സ് ജോൺ, തൃശ്ശൂർ ഭദ്രാസന യൂത്ത്  വൈസ് പ്രസിഡന്റ് ഫാ. ജോൺ വൈന്നിലത്തിൽ, തൃശ്ശൂർ ഭദ്രാസന അൽമായ ജോയിന്റ് സെക്രട്ടറി റെജി പൗലോസ്, തൃശ്ശൂർ ഭദ്രാസന യൂത്ത് അസോസിയേഷൻ സെക്രട്ടറി അനുമോൻ സി. തമ്പി, കുന്നംകുളം മേഖലാ യൂത്ത് സെക്രട്ടറി സുവിൻ കെ.എസ്, ഭദ്രാസന റൂബി ജൂബിലി ചാരിറ്റി കോർഡിനേറ്റർ ഫാ. വികാസ് വടക്കൻ എന്നിവർ സംസാരിച്ചു.പരിപാടിക്ക് ജെ.എസ്.ഒ.വൈ.എ കുന്നംകുളം മേഖലാ ഭാരവാഹികളായ സെക്രട്ടറി സുവിൻ കെ.എസ് പെങ്ങാമുക്ക് , ജോയിന്റ് സെക്രട്ടറി ജോബിൻ ജോണി ചാലിശേരി , ട്രഷറർ സെറിൻ സാമുവൽ ചാലിശേരി എന്നിവരടങ്ങുന്ന കമ്മറ്റി വിതരണത്തിന് നേതൃത്വം നൽകി.