20 April 2024 Saturday

നിയമ സഭസ്പീക്കറായി ആദ്യമായി എത്തിയ എം.ബി.രാജേഷിന് സ്വീകരണം നൽകി.

ckmnews

നിയമ സഭസ്പീക്കറായി  ആദ്യമായി എത്തിയ എം.ബി.രാജേഷിന് സ്വീകരണം നൽകി.


ചങ്ങരംകുളം:പതിനഞ്ചാം കേരള നിയമസഭയുടെ

സ്പീക്കറായി തെരഞ്ഞെടുത്ത ശേഷം  ആദ്യമായി  സ്വന്തം മണ്ഡലത്തിലെത്തിയ എം.ബി.രാജേഷിന് 

സ്വീകരണം നൽകി.ചൊവ്വാഴ്ചയാണ് എം.ബി രാജേഷിന് കേരളത്തിൻ്റെ ഇരുപത്തിമൂന്നാമത് സഭ നാഥനായി തെരഞ്ഞെടുത്തത്.വെള്ളിയാഴ്ച രാവിലെ  രണ്ട് നിയമസഭ അംഗങ്ങൾ   സ്പീക്കറുടെ മുൻപാകെ സത്യപ്രതിജ്ഞയും ,തുടർന്ന്  നിയമസഭ ചേർന്ന് ഗവർണറുടെ നയപ്രഖ്യാപനത്തിന്ശേഷം സഭ പിരിഞ്ഞു. രാത്രിയോടെ തൃത്താല  മണ്ഡലത്തിലേക്ക് ആദ്യ യാത്ര തിരിച്ചു.ശനിയാഴ്ച പതിനൊന്നിന് കൂറ്റനാട് സെൻ്ററിൽ എത്തിയ സ്പീക്കറെ തൃത്താല സി.പി.ഐ.എം ഏരിയ സെക്രട്ടറി പി.എൻ മോഹനൻ പൂച്ചെണ്ടും  ,ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ വി.പി റെജീന പൊന്നാട അണിയിച്ചും   സ്വീകരിച്ചു.ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ.കുഞ്ഞുണ്ണി ,ജനപ്രതിനിധികൾ പങ്കെടുത്തു.തുടർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ   , മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന  യോഗത്തിലും പങ്കെടുത്തു.