20 April 2024 Saturday

പി.എഫ് എ ക്ലബ്ബ് നിർമ്മാണത്തിന് നാല് സെന്റ് സ്ഥലം സൗജന്യമായി വിട്ട് നൽകി മങ്ങാട്ട് ഉണ്ണി

ckmnews

പി.എഫ് എ ക്ലബ്ബ് നിർമ്മാണത്തിന് നാല് സെന്റ് സ്ഥലം സൗജന്യമായി വിട്ട് നൽകി മങ്ങാട്ട് ഉണ്ണി


ചാലിശ്ശേരി:പെരുമണ്ണൂർ പി.എഫ്.എ. ആർട്സ് ആന്റ്  സ്പോർട്സ് ക്ലബ്ബിന്   കെട്ടിടം നിർമ്മിക്കുവാൻ ലക്ഷങ്ങൾ വിലമതിക്കുന്ന നാല് സെന്റ് ഭൂമി സൗജന്യമായി നൽകി പ്രദേശവാസിയുടെ കാരുണ്യം ഗ്രാമത്തിന് മാതൃകയായി.ഒരു സെന്റ് ഭൂമിക്കുവേണ്ടി പലയിടങ്ങളിലും ജനങ്ങൾ കലഹിക്കുന്ന സാഹചര്യത്തിലാണ് എട്ടുലക്ഷത്തിലധികം വില വരുന്ന ഭൂമി സൗജന്യമായി നൽകി മങ്ങാട്ട് ഉണ്ണി

യുവാക്കൾക്ക് പ്രചോദനമേകിയത്.ഗ്രാമത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ പ്രവർത്തിക്കുന്ന ക്ലബ്ബ് അംഗങ്ങളുടെ നന്മനിറഞ്ഞ കാരുണ്യങ്ങൾ അടുത്തറിഞ്ഞാണ് പ്രദേശവാസിയും അഷ്ടാംഗം ആയൂർവേദ കോളേജിൻ്റെ സെക്രട്ടറിയുമായ  മങ്ങാട്ട് ഉണ്ണി തന്റെ ഭൂമി ദാനം നൽകിയത്.നാല് പതിറ്റാണ്ടായി കലാ-കായിക , സംസ്ക്കാരിക രംഗത്ത് സജീവ സാന്നിധ്യമായ ക്ലബ്ബ് വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.സ്വന്തമായൊരു കെട്ടിടം ഉണ്ടാകണമെന്ന അംഗങ്ങളുടെ ദീർഘകാലത്തെ ആഗ്രഹമാണ് വ്യാഴാഴ്ച  പുവണിഞ്ഞത്.ഫുട്ബോൾ ടൂർണ്ണമെൻ്റുകൾ , പച്ചക്കറി കൃഷികൾ , ചെണ്ടുമല്ലി കൃഷി എന്നിവയിലൂടെ  സമാഹരിച്ച തുകയും ക്ലബ്ബിനെ സ്നേഹിക്കുന്നവരിൽ  നിന്ന്  ലഭിക്കുന്ന സംഭാവനയും ചേർത്താണ് നാന്നൂറ് ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം നിർമ്മിക്കുന്നത്.ഭൂമി ദാനമായി നൽകിയ മങ്ങാട്ട് ഉണ്ണി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു.ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ എൻ.ടി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി.പഞ്ചയാത്ത് പ്രസിഡന്റ്‌  എ.വി. സന്ധ്യ, വാർഡ് മെമ്പർ  സരിത വിജയൻ  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാവ മാളിയേക്കൽ, പഞ്ചായത്ത് കോഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.വി ഉമ്മർ മൗലവി.   വേണു കുറുപ്പത്ത്, ശിവശങ്കരൻ ,  കെ.സി. കുഞ്ഞൻ,  വരുൺ പ്രസാദ്, സി. പി.ചന്ദ്രൻ , ടി.വി ഉണ്ണികൃഷ്ണൻ മാസ്ററർ , ജി.സി.സി ക്ലബ്ബ് പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത്, ട്രഷറർ ഇക്ബാൽ എ.എം  

എന്നിവർ  സംസാരിച്ചു.സെക്രട്ടറി ഗോപിനാഥൻ കുറുപ്പത്ത് സ്വാഗതവും വൈസ് പ്രസിഡൻ്റ് കേശവദാസ്  വി.നന്ദിയുംപറഞ്ഞു.

ജോ: സെക്രട്ടറി സുരേഷ് കെ.കെ. ട്രഷറർ മഹേഷ് പെരുമണ്ണൂർ തുടങ്ങി ക്ലബ്ബ് ഭാരവാഹികളും മെമ്പർമാരും  നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.