08 May 2024 Wednesday

പട്ടാമ്പി എം.എൽ. എ വിദ്യാഭ്യാസ അവാർഡ് പ്രതിഭാ സംഗമം ജൂലൈ 2 ഞായറാഴ്ച നടക്കും.

ckmnews



പട്ടാമ്പി: പട്ടാമ്പി നിയോജക മണ്ഡലത്തിലെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മിടുക്കരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ആദരിക്കുന്ന ചടങ്ങ് ജൂലൈ 02ന് ഞായറാഴ്ച രാജ പ്രസ്ഥം ഓഡിറ്റോറിയത്തിൽ വച്ച് മന്ത്രി അഡ്വ കെ.രാജൻ അവാർഡുകൾ വിതരണം  ചെയ്യും.


 അതൊടൊപ്പം തന്നെ വിവിധ മേഖലയിൽ കഴിവു തെളിയിച്ചവർ, സംസ്ഥാന-ദേശീയ കായി മൽസരങ്ങളിൽ സമ്മാനം ലഭിച്ചവർ, യൂനിവേഴ്സിറ്റി റാങ്ക് ജേതാക്കൾ തുടങ്ങിയവരും ആദരിക്കുന്നതാണ് മുഹമ്മദ്‌ മുഹസിൻ എം.എൽ യുടെ അദ്ധ്യക്ഷതവഹിക്കും. പരിപാടിയിൽ ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, അസിസ്റ്റന്റ് കലക്ടർ ധർമ്മല ശ്രീ എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കും. തുടർന്ന് സെർട്ട് റിസർച്ച് ഓഫീസർ നാരായണനുണ്ണി മുഖ്യപ്രഭാഷണം നടത്തും. പട്ടാമ്പി നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളും മറ്റു വിശിഷ്ട വ്യക്തികളും തദവസരത്തിൽ സന്നിദ്ധരാവുമെന്നും എം.എൽ.എ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.