29 March 2024 Friday

കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് ഭേദഗതി ചെയ്യണം:ഐ.എൻ.ടിയു.സി. കൺവെൻഷൻ

ckmnews

കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് ഭേദഗതി ചെയ്യണം:ഐ.എൻ.ടിയു.സി. കൺവെൻഷൻ


ചാലിശ്ശേരി :മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ  തൊഴിലുറപ്പ് പദ്ധതിയിൽ,ഏറ്റവും നിർധനരായ തൊഴിലാളികളുടെ പണി നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ  ഉത്തരവിൽ അടിയന്തരമായി ഭേദഗതി വരുത്തണമെന്ന് ഐ.എൻ.ടി.യു.സി ചാലിശ്ശേരി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.ചാലിശ്ശേരി ഇന്ദിരാഭവനിൽ നടന്ന കൺവെൻഷൻ കെ.പി.സി.സി. നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് പ്രദീപ് ചെറുവശ്ശേരി അധ്യക്ഷത വഹിച്ചു.കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം നിലവിലുള്ള പ്രവൃത്തികളുടെ നടപടിക്രമങ്ങൾ പൂർത്തിയായതിനു ശേഷം മാത്രമേ പുതിയ പ്രവൃത്തികൾ ആരംഭിക്കാൻ പാടുള്ളു എന്നത് കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും  തൊഴിലുറപ്പ് പദ്ധതിയെ നിശ്ചലമാക്കിയിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സി.വി.ബാലചന്ദ്രൻ പറഞ്ഞു.ഡി.സി.സി.സെക്രട്ടറി ബാബു നാസർ,തൃത്താല മണ്ഡലം യു.ഡി.എഫ്.ചെയർമാൻ, ടി.കെ.സുനിൽകുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എ.നൗഷാദ്,ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി പി.കെ. കുഞ്ഞുമോൻ, ഐ.എൻ.ടി.യു.സി. റീജണൽ പ്രസിഡന്റ് ശിവദാസൻ കരിപ്പാലി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാവ മാളിയേക്കൽ, പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ  ഹുസൈൻ പുളിയഞ്ഞാലിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജീഷ് കളത്തിൽ,കെ.വി.കുട്ടൻ,തൃത്താല റീജിയണിലെ വിവിധ ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റുമാരായ ബിജു മംഗലത്ത്, അസീസ് ആമക്കാവ്  റെജീബ് ആറങ്ങോട്ടുകര,കെ.സേതുമാധവൻ,കെ.സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.