08 May 2024 Wednesday

ആഢംബര വാഹനങ്ങൾ കവർച്ച ചെയ്ത് വിൽപന നടത്തുന്ന സംഘത്തെ ചാലിശ്ശേരി പോലീസ് പിടികൂടി

ckmnews

ആഢംബര വാഹനങ്ങൾ കവർച്ച ചെയ്ത് വിൽപന നടത്തുന്ന സംഘത്തെ ചാലിശ്ശേരി പോലീസ് പിടികൂടി


അന്തർസംസ്ഥാന വാഹന മോഷണ സംഘത്തിലെ ഏഴാം പ്രതിയാണ് കഴിഞ്ഞ ദിവസം ചാലിശ്ശേരി പോലീസിന്റെ പിടിയിലായത്. തമിഴ്നാട് വെല്ലൂർ സ്വദേശി മെക്കേഴ്സ് സ്ട്രീറ്റിൽ മൻസൂറിനെയാണ് അന്വേഷണസംഘം പിടികൂടിയത്. ജില്ലാ അതിർത്തി ആയ വാളയാറിൽ നിന്നാണ് കവർച്ച നടത്തിയ ഇന്നോവ  കാറുമായി ഇയാളെ പിടികൂടിയത്. കേസിലെ ഒന്നും രണ്ടും പ്രതികളായ സർഗം ഓഡിയോ കാസറ്റ്സ് ഉടമയായിരുന്ന ചാവക്കാട് സ്വദേശി കബീർ,എറണാംകുളം ഫ്ലാറ്റ് സമുച്ചയ ഓണേഴ്സ് നേതാവ് കൂടിയായ ബെന്നി അഗസ്റ്റിൻ എന്നിവരെ കഴിഞ്ഞ മാസം 19 ന് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സതീഷ് കുമാർ, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ റഷീദ്, സി പി ഒ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ  പിടികൂടിയത്. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയിൽ നിന്നും പിടികൂടിയ ഇന്നോവ വാഹനം ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.