24 April 2024 Wednesday

ചാലിശ്ശേരി ജി എച്ച് എസ് എസ് സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികളുടെ കോവിഡ് ബോധവൽക്കരണം ശ്രദ്ധേയമായി

ckmnews

ചാലിശ്ശേരി ജി എച്ച് എസ് എസ് സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികളുടെ കോവിഡ് ബോധവൽക്കരണം ശ്രദ്ധേയമായി


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം വർഷ എൻ എസ് എസ് വളണ്ടിയേഴ്സ് നടത്തിയ കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി.സ്കൂൾ പരിസരത്ത്

കോവിഡ് പ്രതിരോധ പോസ്റ്ററുകൾ പതിച്ചു. ലഘുലേഖകൾ വിതരണം നടത്തി.വഴിയാത്രക്കാർക്ക്  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നൽകി.സോപ്പ് , സാനിറ്റൈസർ , മാസ്ക്ക് , സാമുഹ്യ  അകലം എന്നിവയുടെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ബോധവൽക്കരണ പരിപാടി. സ്കൂൾ മുറ്റത്ത് ബോധവൽക്കരണ സന്ദേശം ഉയർത്തി വിദ്യാർത്ഥികൾ  അണി നിരന്നു.പ്രോഗ്രാം ഓഫീസർ സജീവ് കുമാർ, കൊമേഴ്സ് അദ്ധ്യാപിക ശ്രീലേഖ എന്നിവർ നേതൃത്വം നൽകി.