25 April 2024 Thursday

സംസ്കൃത സാഹിത്യ ശാസ്ത്ര അധ്യാപനം ജീവിതചര്യയാക്കിയ ഡോ.ഇ.പി ശ്രീദേവിക്ക് യാത്രയപ്പ് നൽകി.

ckmnews

സംസ്കൃത സാഹിത്യ ശാസ്ത്ര അധ്യാപനം

ജീവിതചര്യയാക്കിയ ഡോ.ഇ.പി ശ്രീദേവിക്ക് യാത്രയപ്പ് നൽകി.


ചങ്ങരംകുളം :സംസ്കൃത സാഹിത്യ ശാസ്ത്ര അദ്ധ്യാപന രംഗത്ത് നാല് പതിറ്റാണ്ടോളമുള്ള സേവനത്തിലൂടെ പ്രശോഭിച്ച വിരമിച്ച  ചാലിശ്ശേരി സ്വദേശിയായ പ്രൊഫ: ഡോ. ഇ.പി ശ്രീദേവിക്ക് ഊഷ്മള യാത്രയപ്പ് നൽകി.സംസ്കൃത നാടകവതാരണരൂപമായ കൂടിയാട്ടത്തെക്കുറിച്ച് സംസ്കൃതത്തിലുള്ള  ആദ്യ ഗ്രന്ഥം എഴുത്തിയത് ഡോ. ശ്രീദേവിയായിരുന്നു.രണ്ടായിരത്തിൽ കേന്ദ്ര സർക്കാർ  ഗ്രന്ഥം പ്രസിദ്ധീകരിച്ചു.കൂടാതെ മഹിഷമംഗലം ഭാണം വ്യാഖ്യാന സഹിതം ,കാവ്യസാരഝരീ  , കാവ്യദോഷ വിചാരം , മധ്യമ വ്യായോഗ വ്യാഖ്യാ  എന്നിവ  ഇവർ രചിച്ച ഗ്രന്ഥങ്ങളാണ്.വിവിധ ഗവേഷണ റിസർച്ച്  മാഗസിനുകൾക്കായി നൂറോളം ഗവേഷണ ലേഖനകൾ പ്രസിദ്ധീകരിച്ചു.ഡോക്ടറൽ തീസിസിന് നിരവധി പേരുടെ മാർഗ്ഗദർശി കൂടിയായിരുന്നു.കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിൽ രാഷ്ട്രീയ സംസ്കൃത സംസ്ഥാൻ്റെ  വിവിധ ക്യാമ്പസുകളിൽ അദ്ധ്യാപികയായ ഇവർക്ക് ശൃംഗേരി മഠാധിപതി ഭാരതീ തീർത്ഥ സ്വാമികളുടെ സഹോദര പുത്രി ടി. ശ്രീലക്ഷ്മി ഉൾപ്പെടെ  ഭാരതത്തിൽ നിരവധി ശിഷ്യഗണങ്ങളുണ്ട്.


പാലക്കാട് ജില്ലയിലെ ചാലിശ്ശേരി പെരുമണ്ണൂർ  എഴുമങ്ങാട് പുഷ്പകത്തെ സാമൂഹ്യ പ്രവർത്തകനും ,കലാകാരനുമായ ഇ.പി.എൻ നമ്പീശൻ - നങ്ങേലി ബ്രാഹമണിയമ്മ യുടേയും മകളാണ്.

ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു ഡോ.ഇ.പി ശ്രീദേവിയുടെ പ്രാഥമിക വിദ്യഭ്യാസ പഠനം .കേന്ദ്ര ഗവൺമെൻ്റിനു കീഴിലുള്ള തൃശൂർ പുറനാട്ടുകര സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയിലെ സാഹിത്യ വിഭാഗം മേധാവിയാണ് . യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ  ഡോ.ഇ.പി ശ്രീദേവിക്ക് ഊഷ്മള യാത്രയപ്പ് നൽകി.ഗുരുവായൂർ ക്യാമ്പസ് ഡയറക്ടർ പ്രൊഫ:.ഡോ.ഇ. എം രാജൻ പുരസ്കാരം നൽകി.  വിവിധ വകുപ്പ് അധ്യക്ഷരായ ഡോ.വിജയലക്ഷ്മി രാധാകൃഷ്ണൻ ,ഡോ.ആർ പ്രതിഭ ,ഡോ.കെ.വിശ്വനാഥൻ ,ഡോ ഏപ്രം നാരായണൻ ,  ഡോ .രാമചന്ദ്രജോയ് എന്നിവർ സംസാരിച്ചു.