26 April 2024 Friday

മാലാഖ വാഹന പ്രചരണ ജാഥക്ക് ചാലിശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ ഉജ്ജ്വല സ്വീകരണം

ckmnews

ചാലിശ്ശേരി:കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യം മുൻ നിർത്തിയുള്ള കേരളപോലീസിൻ്റെ  'മാലാഖ' എന്ന പദ്ധതിയുടെ പ്രചരണ വാഹനമായ 'വാവ എക്സ്പ്രസിന് ചാലിശ്ശേരി സ്റ്റേഷന്‍ പരിതിയില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.വെള്ളിയാഴ്ച കാലത്ത് 10 മണിയ്ക്ക് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ എത്തി.അഡീഷണൽ എസ് ഐ ഗോപാലൻ്റെ നേതൃത്വത്തിൽ ചാലിശ്ശേരി ജനമൈത്രി പോലീസ്,ശ്രീപതി എൻജിനീയറിങ് കോളേജ്,വാവന്നൂർ ഹൈസ്ക്കൂൾ,തെക്കേ വാവന്നൂർ,കൂറ്റനാട് ബസ്റ്റാന്റ്,കൂറ്റനാട് ടൗൺ,ആമക്കാവ് സെന്റർ,ചാലിശ്ശേരി ടൗൺ എന്നിവിടങ്ങളിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ,അധ്യാപകർ,രക്ഷിതാക്കൾ,വിദ്യാർത്ഥികൾ, നാട്ടുകാർ,എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ബോധവൽക്കരണ ക്ലാസ്സ് നടത്തി. എസ് സി പി  ഒ സജിത്ത്, അഹമ്മദ്,ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ് എന്നിവർ പങ്കെടുത്തു