08 May 2024 Wednesday

തൃത്താല സ്വദേശി മയക്കുമരുന്നുമായി കണ്ണൂരില്‍ പിടിയില്‍

ckmnews


തൃത്താല : കണ്ണൂരില്‍ മയക്കുമരുന്നുമായി തൃത്താല സ്വദേശി പിടിയിലായി.തൃത്താല സ്വദേശി മടപ്പാട്ട് എം.പി ജിനാസ് (37)നെ യാണ് പോലീസ്  പിടികൂടിയത് .പയ്യന്നൂര്‍ കൊത്തായിമുക്കില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് 2.02 ഗ്രാം എംഡിഎംഎ യുമായി ഇയാള്‍ പിടിയിലായത്.


ഗോവയില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് ചരക്കുമായി വരികയായിരുന്ന ജിനാസിനേയും വാഹനവും പരിശോധിക്കുന്നതിനിടെ ജിനാസിന്റെ പേര്‍ഴ്സില്‍ നിന്നാണ്  എംഡിഎംഎ കണ്ടെടുത്തത് .


കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പയ്യന്നൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത് .