25 April 2024 Thursday

സ്വാതന്ത്ര്യ ദിനം:ചാലിശേരി ജി.സി.സി ക്ലബ്ബ് നവോമി ഇട്ട്യേച്ചനെ ആദരിച്ചു

ckmnews

സ്വാതന്ത്ര്യ ദിനം:ചാലിശേരി ജി.സി.സി ക്ലബ്ബ് നവോമി ഇട്ട്യേച്ചനെ ആദരിച്ചു


ചാലിശ്ശേരി:രാജ്യത്തിന്റെ  എഴുപത്തിയഞ്ചാം സാതന്ത്ര്യ ദിനത്തിൽ മൂന്ന് പതിറ്റാണ്ടോളം സൈനീകനായിരുന്ന ചാലിശേരി ഗ്രാമത്തിന്   രാഷ്ട്രപതിയിൽ നിന്ന്  ആദ്യത്തെ  അംഗീകാരം എത്തിച്ച് നൽകിയ സൈനീകൻ പി.വി.ഇട്ടേച്ചന്റെ സഹധർമ്മിണി    നവോമി ഇട്ട്യേച്ചനെ 

  ചാലിശേരി  ജി.സി.സി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് പൊന്നാട അണയിച്ച് ആദരിച്ചു.1965 , 1972 കാലഘട്ടങ്ങളിൽ പാകിസ്ഥാൻ യുദ്ധത്തിൽ നേരിട്ട് പങ്കെടുത്ത  ചാലിശേരി ഗ്രാമത്തിൽ നിന്ന് ആദ്യമായി ഇന്ത്യൻ എയർഫോഴ്സിൽ  വാറന്റ് ഓഫീസറായ ധീര ദേശാഭിമാനികളിൽ ഒരാളായിരുന്ന പരേതനായ  പി.വി.ഇട്ട്യേച്ചൻ.ക്ലബ്ബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത്  , സെക്രട്ടറി നൗഷാദ് മുക്കൂട്ട , വൈസ് പ്രസിഡന്റുമാരായ സി.വി. മണികണ്ഠൻ , ബഷീർ മോഡേൺ ,ജോ:സെക്രട്ടറിമാരായ സന്ദീപ് , ജിജു ജെക്കബ് , പി.സി. തോംസൺ , ട്രഷറർ ഇക്ബാൽ എ.എം.എക്സ്ക്യൂട്ടിവ് അംഗങ്ങളായ ബാബു സി പോൾ , റോബർട്ട് തമ്പി , ബഷീർ, രാജൻ  എന്നിവർ പങ്കെടുത്തു.