28 March 2024 Thursday

ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയ കുന്നത്തേരി ചീരന്‍ ജോണിയുടെ വീട് വിസ്മയം തീര്‍ക്കുന്നു

ckmnews

ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയ കുന്നത്തേരി ചീരന്‍ ജോണിയുടെ വീട് വിസ്മയം തീര്‍ക്കുന്നു


ചങ്ങരംകുളം:ചാലിശ്ശേരി കുന്നത്തേരി ചീരൻ ജോണിയുടെ വീട്ടിലെ ക്രിസ്മസ് അലങ്കാര ങ്ങൾ നാടിന് കൗതുകമാവുന്നു.എല്ലാ മതസ്ഥരുടെയും ആഘോഷങ്ങളായ ബ്രകീദും ,റംസാൻ ,വിഷു ,ഓണം എന്നിവയെല്ലം  ഈ വീട്ടിൽ  വളരെ ആവേശത്തോടും ,സ്നേഹം പങ്കിട്ടുമാണ് ആഘോഷിക്കുക.ഇത്തവണ ക്രിസ്മസിന് ഒരുക്കിയ കാഴ്ചകൾ  ഒറ്റ നോട്ടത്തിൽ കണ്ടാൽ ഏതൊരാളും കണ്ണ് ചിമ്മാതെ നോക്കി പോകുന്ന രീതിയിലാണ് മനോഹരമായ പുൽക്കൂട് ഒരുക്കിയിട്ടുള്ളത്.വ്യാഴഴ്ച രാത്രി ഏഴിനാണ്  പുൽക്കൂടി ലെ  വൈദ്യുതി ദീപങ്ങൾ പ്രകാശിച്ചത്. ഇനിയിത് ജനുവരി 6 പിണ്ടി പെരുന്നാൾ വരെ പ്രകാശിക്കും.ഏഴു ദിവസത്തിലെറെയായി ജോണി ,ഭാര്യ റിന മക്കളായ ജാക്ക് , ജിം ,ജിൽ  എന്നിവർ ചേർന്നാണ്  വീട്ടിൽ  പുൽക്കൂട് ഒരുക്കിയത്.കാട്ട് റബ്ബർ ച്ചില്ലകളിൽ  പെയ്യിൻ്റിടിച്ചു ശേഷം  പഞ്ഞികൾ  പൊതിഞ്ഞാണ്   മഞ്ഞുതുള്ളികൾ ഉണ്ടാക്കിയിരിക്കുന്നത്.  വലിയ പാറക്കല്ലിനു മുകളിൽ വലിയ പുൽക്കൂടും , എൽ.ഇ.ഡി നക്ഷത്രങ്ങളും , മാല ബൾബുകളും  , പല വർണ്ണങ്ങളിലുള്ള ഗിൽട്ട് നക്ഷത്രങ്ങളും  ഒരുക്കിയാണ്  ജോണി കുടുംബവും ക്രിസ്മസിനെ വരവേൽക്കുന്നത്.  നിരവധി പേർ പുൽക്കൂട്  കാണാനായി എത്തുന്നുണ്ട്.  കഴിഞ്ഞ ഓണനാളിൽ അത്തം മുതൽ തിരുവോണം വരെ അത്ത പൂക്കളവും ജോണി ഒരുക്കിയിരുന്നു.