26 April 2024 Friday

തൃത്താല ഉപജില്ല സ്കൂൾ കലോത്സവം ചാലിശ്ശേരിയിൽ:സ്വാഗതസംഘം രൂപീകരിച്ചു

ckmnews

തൃത്താല ഉപജില്ല സ്കൂൾ കലോത്സവം ചാലിശ്ശേരിയിൽ:സ്വാഗതസംഘം രൂപീകരിച്ചു 


ചങ്ങരംകുളം: തൃത്താല ഉപജില്ലസ്കൂൾ കലോത്സവം ചാലിശ്ശേരി ഗവ ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.  നവംബർ 16 മുതൽ 19 വരെ നടക്കുന്ന കലോത്സവത്തിന്റെ സ്വാഗത സംഘ രൂപീകരണം സ്കൂളിൽ നടന്നു. യോഗം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ:വി.പി.റജീന ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് കെ.ബാബുനാസർ അദ്ധ്യക്ഷത വഹിച്ചു.

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എ.വി. സന്ധ്യ,ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി. ആർ. കുഞ്ഞുണ്ണി,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സാഹിറ ഖാദർ,ജില്ലാ പഞ്ചായത്ത്‌ അംഗം അനു വിനോദ്,ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ധന്യ സുരേന്ദ്രൻ, പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു,മറ്റു പഞ്ചായത്ത്‌ അംഗങ്ങൾ, തൃത്താല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സിദ്ധീഖ്, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഡോ.മുരുകദോസ്, ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപിക ടി.എസ്.ദേവിക,മറ്റ് കലാ സംസ്കാരിക സംഘടനാ പ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.