24 April 2024 Wednesday

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണച്ചന്ത ആരംഭിച്ചു

ckmnews



ചാലിശ്ശേരി മെയിൻറോഡ് സെന്ററിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഓണച്ചന്ത ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എ.വി.സന്ധ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്ഥിരം സമിതി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു,പഞ്ചായത്ത്‌ അംഗങ്ങളായ റംല വീരാൻകുട്ടി,വി.എസ്.ശിവാസ്, ഫാത്തിമത് സിൽജ, കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി, കൃഷി ഓഫീസർ സുദർശൻ രാമകൃഷ്ണൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ സി. പി. മനോജ്‌, കൃഷി അസിസ്റ്റന്റ്അനിൽകുമാർ, ലിംലി,പാടശേഖര സമിതി ഭാരവാഹികളായ  പി.മോഹനൻ,പി. എ. കെ.ഉണ്ണി, യു. കെ. എം. ഹാജി,മുഹമ്മദ്‌, ബാവ തുറക്കൽ,അബ്ദുൽസലാം കരുനാത്ത്,കർഷക വികസന സമിതി അംഗങ്ങളായ ടി.എം.കുഞ്ഞുകുട്ടൻ,പി.എ.നൗഷാദ്, എം.ഷെഫീഖ്, പി.കെ.കുഞ്ഞുമോൻ,സി.വി.മണികണ്ഠൻ, അമ്മിണി തുടങ്ങിയവർ പങ്കെടുത്തു.