25 April 2024 Thursday

കൂറ്റനാട് സ്വദേശികളില്‍ നിന്ന് 43.5 ലക്ഷം തട്ടിയ സംഭവം നാലുപേര്‍ പിടിയില്‍

ckmnews



കൂറ്റനാട് : കോയമ്പത്തൂരില്‍ സ്വര്‍ണാഭരണം വിറ്റ് മടങ്ങിയ കൂറ്റനാട് സ്വദേശികളെ ഭീക്ഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍ . ചിറ്റൂര്‍ സ്വദേശി അഭിനേഷ് (27) , ചിറ്റൂര്‍ അഞ്ചാംമൈല്‍ സ്വദേശി രജ്ഞിത്ത് (22) , നാട്ടുകല്‍ പുത്തന്‍പാത ഗാന്ധിനഗര്‍ സ്വദേശി മിഥുന്‍ (28) , കുറ്റിപ്പള്ളം കൊടുവാള്‍ പറമ്പ് സ്വദേശി രജ്ഞിത് കുമാര്‍ (32) എന്നിവരാണ് മധുരക്കര പൊലീസിന്റെ പിടിയിലായത് .