08 May 2024 Wednesday

ചാലിശേരി അങ്ങാടി ഗ്രാമീണ വായനശാല സംരക്ഷണ സദസ് സംഘടിപ്പിച്ചു

ckmnews


ചാലിശ്ശേരി അങ്ങാടി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല സംരക്ഷണ സദസ്  സംഘടിപ്പിച്ചു.ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും ഉറവിടങ്ങളായ വായനശാലകളെ            കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്രനീക്കത്തിനെതിരെയാണ് ജ്വാല തെളിയിച്ച്  പ്രതിഷേധിച്ചത്.വായനശാല പ്രസിഡന്റ് ബാബു പി ജോർജ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ഡോപ്രദീപ് ജേക്കബ് അദ്ധ്യക്ഷനായി.സി.വി. ഷാബു  പ്രതിജ്ഞ ചൊല്ലി കൊടുത്തു.എക്സ്സിക്യുട്ടീവ് അംഗങ്ങളായ ആനി വിനു, പി.കെ    മോഹൻദാസ് ,സി.കെ സന്ദീപ് , ടി.എം. ബഷീർ , ബോബൻ പി.ജോർജ്,ജറാൾഡ് ബാബു. നിമ്മി, ലൈബ്രറേറിയൻ റീന പോൾ എന്നിവർ പങ്കെടുത്തു