08 May 2024 Wednesday

പ്രെഡിക്ട് ജനകീയ സ്കോളര്‍ഷിപ്പ് ജൂലൈ 15 വരെ അപേക്ഷിക്കാം

ckmnews



തദ്ദേശസ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ തൃത്താല നിയോജക  മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രെഡിക്ട് ജനകീയ സ്കോളര്‍ഷിപ്പ് പദ്ധതിക്ക്  ജൂലൈ 15 വരെ അപേക്ഷിക്കാം.

മികച്ച പഠന നിലവാരം പുലര്‍ത്തുന്നവരും, പൊതു വിദ്യാലയങ്ങളിൽ പഠിച്ചവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ

 വിദ്യാര്‍ത്ഥികളുടെ  തുടർപഠനത്തിന് സഹായകരമാകുന്ന പദ്ധതിയാണ് 'പ്രെഡിക്ട്.  തൃത്താല മണ്ഡലത്തില്‍ നടപ്പിലാക്കുന്ന എൻലൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണ് ജനകീയ സ്കോളര്‍ഷിപ്പ് പദ്ധതി. കഴിഞ്ഞ വർഷം

ഈ പദ്ധതി പ്രകാരം അൻപത് പേരെ തെരഞ്ഞെടുത്ത് മാസം തോറും സ്കോളർഷിപ്പ് 

നല്കിവരുന്നു. അതിന്റെ 

തുടർച്ചയായാണ് ഈ വർഷവും പദ്ധതി നടപ്പിലാക്കുന്നത്.

 

തൃത്താല മണ്ഡലത്തിൽ സ്ഥിരതാമസക്കാരും

ഈ വർഷം പത്താം ക്ലാസ് പൂർത്തീകരിച്ചവരും

സർക്കാർ , എയ്ഡഡ് സ്ക്കൂളുകളിൽ പഠിച്ചവരുമായിരിക്കണം അപേക്ഷകർ.

ആകെ വിഷയങ്ങളിൽ ഒൻപത് എ പ്ലസ് എങ്കിലും

നേടിയിരിക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍‌ക്ക്   നിശ്ചിത തുക സ്കോളര്‍ഷിപ്പായി നല്‍കും. പഠന മികവിനോടൊപ്പം അക്കാദമികേതര രംഗങ്ങളില്‍ മികവ് നേടിയവര്‍ക്ക് സ്കോളര്‍ഷിപ്പില്‍ പ്രത്യേക പരിഗണന നല്‍കും.  കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കൂടുതലാകരുത്. ലഭിക്കുന്ന അപേക്ഷകളില്‍നിന്ന് വിദഗ്ദ്ധ സമിതി

മാനദണ്ഡങ്ങൾക്കനുസരിച്ച് പരിശോധിച്ച് അര്‍ഹരായവരെ കണ്ടെത്തും. അപേക്ഷാഫോറം  മണ്ഡലത്തിലെ ഹൈസ്കൂള്‍ ഹെഡ്‌മാസ്റ്റര്‍മാരില്‍ നിന്നും ജൂലൈ 3 മുതൽ   ലഭിക്കും. മണ്ഡലത്തിനു പുറത്തുള്ള സ്കൂളുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രിയുടെ കൂറ്റനാടുള്ള ക്യാമ്പ് ഓഫീസില്‍ നിന്നും അപേക്ഷാഫോറം ലഭിക്കും. 


പൂരിപ്പിച്ച അപേക്ഷാ ഫോറവും SSLC മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും സഹിതം നേരിട്ടോ തപാല്‍ മുഖേനയോ ജൂലൈ 15-നകം ക്യാമ്പ് ഓഫീസില്‍ എത്തിക്കണം. തപാലില്‍ അയയ്ക്കുന്നവര്‍ ബഹു. തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി, പ്രാദേശിക ക്യാമ്പ് ഓഫീസ്, കൂറ്റനാട്, തൃത്താല, പാലക്കാട് - 679533എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷയുടെ കവറിനു പുറത്ത് 'പ്രെഡിക്ട്  സ്കോളര്‍ഷിപ്പ് പദ്ധതി 2023' എന്ന് രേഖപ്പെടുത്തണം. വിശദവിവരങ്ങള്‍ക്ക് -   96338 77504

,9446907901 എന്നീ നമ്പറുകളില്‍  ബന്ധപ്പെടുക