18 April 2024 Thursday

ചാലിശ്ശേരി ഫ്രൺസ് ഓഫ് അറക്കൽ കൂട്ടായ്മ പലവ്യജ്ഞന കിറ്റുകൾ വിതരണം ചെയ്തു

ckmnews

ചാലിശ്ശേരി ഫ്രൺസ് ഓഫ് അറക്കൽ കൂട്ടായ്മ പലവ്യജ്ഞന കിറ്റുകൾ വിതരണം ചെയ്തു


ചങ്ങരംകുളം:ചാലിശ്ശേരി അങ്ങാടി ഫ്രൺസ് ഓഫ് അറക്കൽ വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്യത്തിൽ പല വ്യജ്ഞന കിറ്റുകൾ നൽകി.കോവിഡ് മഹാമാരിക്കിടയിൽ കരുതലിൻ്റെ സ്നേഹസ്പർശമായി കൂട്ടായ്മ ഒമ്പതാം വാർഡുകളിൽ   കിറ്റുകൾ  വിതരണം നടത്തി.പ്രവാസികളടക്കം മുപ്പത്തിയഞ്ച് മെമ്പർമാരാണ്  കൂട്ടായ്മയിൽ ഉള്ളത്.

  ഗ്രാമത്തിലെ  മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുന്ന കൂട്ടായ്മയുടെ കിറ്റ് വിതരണം നാടിന്  മാതൃകയായി .ചാലിശ്ശേരി പോലീസ് എസ്.എച്ച്.ഒ ശശീന്ദ്രൻ മേലതിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.വി.സന്ധ്യ ആദ്യ കിറ്റ് വിതരണം നടത്തി.പരിപാടികൾക്ക് കൂട്ടായ്മ അംഗങ്ങളായ  റംഷാദ് എം.എ , നജിമുദ്ധീൻ അറക്കൽ  , ഫൈസൽ മേപ്പറമ്പിൽ ,മുഹമ്മദ് കുട്ടി ടി.കെ.എം  , ആഷിഫ് പരുവിങ്ങൽ ,നിസാർ പുത്തൻപീടികയിൽ ,അമീർ നെല്ലിയാട്ടിൽ എന്നിവർ  നേതൃത്യം നൽകി.