24 April 2024 Wednesday

ചാലിശ്ശേരി മുസ്ലീം യൂത്ത് ലീഗ് ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ സുരക്ഷ കിറ്റ് വിതരണം നടത്തി

ckmnews

ചങ്ങരംകുളം:  കൊറോണ 19 എന്ന മഹാമാരിയിൽ നിന്ന്  പൊതുസമൂഹത്തിൻ്റെ സുരക്ഷക്ക് വേണ്ടി ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന   ആശാവർക്കർ ,  ജനമൈത്രി ബീറ്റ് ഓഫീസർമാർ ,  എന്നിവർക്ക്  ചാലിശ്ശേരി മുസ്ലീം യൂത്ത് ലീഗ്  സുരക്ഷ കിറ്റുകൾ വിതരണം നടത്തി.


 മുസ്ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ ജോയിൻ്റ് സെക്രട്ടറി നവാഫ് തൃത്താല സാമൂഹ്യ കാരോഗ്യ കേന്ദ്രത്തിലെ ഡോ.ലീജീഷിന് സൗജന്യ കിറ്റുകൾ  കൈമാറി


 പഞ്ചായത്ത് പ്രസിഡൻ്റ് അക്ബർ ഫൈസൽ , ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ,

 ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ ,രതീഷ്  , 

 ഗ്രാമ പഞ്ചായത്തംഗം കെ വി

 രത്‌നം ,


മുസ്ലിം യൂത്ത് ലീഗ് തൃത്താല മണ്ഡലം ജോയിൻ്റ് സെക്രട്ടറി ഇസ്മായിൽ പെരുമണ്ണൂർ ,   പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് ഗഫൂർ കൂറ്റനാട് ,    ജനറൽ സെക്രട്ടറി കബീർ പാലഞ്ചേരി  ,  മറ്റു ഭാരവാഹികളായ  ത്വാഹിർ , മുസ്തഫ അൻവരി , റഷീദ് പണിക്കവീട്ടിൽ എന്നിവർ പങ്കെടുത്തു