29 March 2024 Friday

ചാലിശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ 95-96 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

ckmnews

ചങ്ങരംകുളം : ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 95-96 എസ്.എസ്.എൽ.സി ബാച്ച്  വിദ്യാർത്ഥികൾ സ്നേഹ സംഗമം നടത്തി.പഞ്ചായത്ത് അംബദേകർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിന് പ്രാർത്ഥന ഗാനാലാപനത്തോടെ  തുടക്കമായി.അകാലത്തിൽ വിട്ടു പിരിഞ്ഞ സഹപാഠികളുടെ വേർപാടിൽ മൗന പ്രാർത്ഥന നടത്തി.സംഗമം പൂർവ്വ വിദ്യാർത്ഥി   അംഗം പഞ്ചായത്ത് മെമ്പറുമായ പ്രദീപ് ചെറുവാശ്ശേരി 

 ഉദ്ഘാടനം  ചെയതു.ഇരുപത്തിനാലു വർഷത്തിനുശേഷമുള്ള സഹപാഠികളുടെ   ഒത്ത്ചേരൽ  പഴയ സ്കൂൾ ഓർമ്മയിലേക്കുള്ള തിരിഞ്ഞുനോട്ടമായി.

 ഒരോരുത്തരുടേയും പഴയ അനുഭവങ്ങൾ പങ്കിടൽ സദസ്സിന് സന്തോഷം പകർന്നു.സ്നേഹവിരുന്നും , പൂർവ്വ വിദ്യാർത്ഥികൾ ,കൊച്ചു മക്കൾ എന്നിവരുടെ വിവിധ കലാപരിപാടികളും നടന്നു.പൂർവ്വ വിദ്യാർത്ഥി സ്നേഹ സംഗമത്തിൽ മൊയ്തൂട്ടി അദ്ധ്യക്ഷനായി.ആൻ്റണി കെ.സി റിപ്പോർട്ട് അവതരിപ്പിച്ചു.പഞ്ചായത്തംഗം സജിത സുനിൽ ,  ജോൺസൺ എന്നിവർ സംസാരിച്ചു.കലാ പരിപാടികൾ നടത്തിയവർക്ക് സമ്മാനവിതരണം ചെയതു.