26 April 2024 Friday

ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ 62 ജന്മദിനം ആഘോഷിച്ചു.

ckmnews

ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ 62 ജന്മദിനം ആഘോഷിച്ചു.


ചാലിശ്ശേരി:യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കാതോലിക്ക അസിസന്റുമായ ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ 62 ജന്മദിനം വ്യാഴാഴ്ച ആഘോഷിച്ചു.ബുധനാഴ്ച പുത്തൻകുരിശ്  പാത്രീയർക്ക സെന്ററിൽ നടന്ന ചടങ്ങിൽ ശ്രേഷ്ഠ കാതോലിക്ക  ബസേലിയോസ് തോമസ് പ്രഥമൻ ബാവ കേക്ക് മുറിച്ചു.വ്യാഴാഴ്ച രാവിലെ കൊച്ചി ഭദ്രാസന ആസ്ഥാനമായ കൃംത സെമിനാരി ചാപ്പലിൽ മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു. സഭയിലെ മെത്രാപ്പോലീത്തമാരുടെയും , സഭാ ഭാരവാഹികളു ടേയും സാന്നിധ്യത്തിൽ മോർ ഗ്രീഗോറിയോസ് കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ജന്മദിനത്തിന്റെ ഭാഗമായി മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലുള്ള  സുരക്ഷിത ഭവനം പദ്ധതിയുടെ രണ്ടാഘട്ടമായി നാല് പാവപ്പെട്ട കുടുംബത്തിനുള്ള വീട് കൈമാറി.മെത്രാപ്പോലീത്തമാർ , സഭാ അൽമായ ട്രസ്റ്റി ഷാജി ചൂണ്ടയിൽ , സഭാ സെക്രട്ടറി അഡ്വ പീറ്റർ കെ  ഏലീയാസ് , വൈദീക സെക്രട്ടറി ഫാ. സ്ളീബ പോൾ വട്ടവേലിൽ കോർ - എപ്പിസ്കോപ്പ , വൈദീകർ , ജനപ്രതിനിധികൾ , സാമൂഹ്യ- സംസ്ക്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.