08 May 2024 Wednesday

ചാലിശേരി ക്ഷേത്ര മൈതാനത്ത് ഹൈമാസ്റ്റ് വിളക്ക് നിർമാണം:പ്രവൃത്തി ആരംഭിച്ചു

ckmnews


ചാലിശ്ശേരി മാർവ്വൽ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുലയംപറമ്പത്ത് കാവ് ക്ഷേത്ര മൈതാനത്ത് നിർമിക്കുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ നിർമാണ പ്രവൃത്തിക്ക് തുടക്കമായി.കഴിഞ്ഞ ഏപ്രിൽ മാസം സംഘടിപ്പിച്ച അഖിലേന്ത്യ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ മൽസരത്തിൽ നിന്ന് ക്ലബ്ബിന് ലഭിച്ച തുകയിൽ നിന്ന് ഒന്നരലക്ഷം രൂപ ചിലവ് ചെയ്താണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.ലൈറ്റ് സ്ഥാപിക്കുന്നതോടെ മൈതാനത്ത് രാവിലെ പ്രഭാത സവാരിക്ക് എത്തുന്നവർക്കും വൈകീട്ട് എത്തുന്ന കായിക താരങ്ങൾക്കും പ്രകാശം ഗുണകരമാക്കും.നിലവിൽ മൈതാനത്ത് രണ്ട് ഹൈമാസ്റ്റ് വിളക്കുകൾ ഉണ്ട്.പണി പൂർത്തിയാക്കുന്നതോടെ മൈതാനത്തെ മൂന്ന് വിളക്കുകൾ രാത്രിയെ പകലാക്കി മാറ്റും.വെള്ളിയാഴ്ച മൈതാനത്ത് വലിയ തൂൺ സ്ഥാപിക്കുന്നതിന്റെ കോൺക്രീറ്റ് പണികൾ ആരംഭിച്ചു.ക്ലബ്ബ് പ്രസിഡൻറ് എം .എം . അഹമ്മദുണ്ണി , സെക്രട്ടറി ബിജു കടവാരത്ത് , ട്രഷറർ ടി .കെ . മണികണ്ഠൻ , എക്സിക്യൂട്ടീവ് അംഗം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി .കെ . സുനിൽകുമാർ , മെമ്പർമാരായ പി.എം. മുജീബ് , സുകു , ആദ്യകാല സെക്രട്ടറി സി.ആർ ജനാർദ്ദനൻ എന്നിവർ നേതൃത്വം നൽകി.