20 April 2024 Saturday

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ കോതമംഗലം പാടശേഖരത്ത് കൊയ്ത്തുത്സവം നടത്തി

ckmnews

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ കോതമംഗലം പാടശേഖരത്ത് കൊയ്ത്തുത്സവം നടത്തി


ചങ്ങരംകുളം: ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ കോതമംഗലം പാടശേഖരത്തിന്റെ ഭാഗമായ ആലിക്കര പാടത്ത് നടന്ന കൊയ്ത്തുത്സവം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എ.വി.സന്ധ്യ ഉദ്ഘാടനം ചെയ്തു.വികസന സ്ഥിരം സമിതി ചെയർപേഴ്സൺ ഹുസൈൻ പുളിയഞ്ഞാലിൽ അധ്യക്ഷത വഹിച്ചു.വാർഡ്‌ മെമ്പർ ഷഹന മുജീബ് സ്വാഗതം പറഞ്ഞ പരിപാടിയിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു,പഞ്ചായത്ത്‌ അംഗം പി.വി.രജീഷ്,കൃഷി ഓഫീസർ സുദർശൻ രാമകൃഷ്ണൻ,കൃഷി അസിസ്റ്റന്റ് സി.പി.മനോജ്‌, പഞ്ചായത്ത് കോഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി,പാടശേഖര സമിതി അംഗങ്ങളായ സേതു ആലിക്കര,കെ.എം.രമേഷ്,പി.എ.സതീഷ്കുമാർ തുടങ്ങിയവരും കർഷകരും പങ്കെടുത്തു.കോതമംഗലം, കാക്കശ്ശേരി പാടശേഖരങ്ങളിലായി  വർഷങ്ങളായി  പതിനേഴ് ഏക്കറിൽ വിരിപ്പും,മുണ്ടകനും കൃഷി ചെയ്തു വരുന്ന യുവ നെൽകർഷകരായ രമേഷിനെയും,സതീഷിനെയും പഞ്ചായത്ത്‌ പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു.