20 April 2024 Saturday

കിണറ്റിൽ വീണ ഒരു വയസുകാരനും രക്ഷിക്കാൻ ചാടിയ മാതൃസഹോദരിയും അത്ഭുതകരമായി രക്ഷപ്പെട്ടു

ckmnews

കിണറ്റിൽ വീണ ഒരു വയസുകാരനും രക്ഷിക്കാൻ ചാടിയ മാതൃസഹോദരിയും അത്ഭുതകരമായി രക്ഷപ്പെട്ടു


എടപ്പാൾ:അബദ്ധത്തിൽ കിണറ്റിൽ വീണ ഒരു വയസുകാരനും സംഭവം കണ്ട് പുറകെ ചാടിയ മാതൃസഹോദരിയും അത്ഭുതകരമായി രക്ഷപ്പെട്ടു.നാഗലശ്ശേരി പഞ്ചായത്തിലെ ചാലിപ്പുറത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.ചാൽപ്രം മണിയാറത്ത് വീട്ടിൽ ലത്തീഫിൻ്റെയും ഐഫ ഷാഹിനയുടേയും മകൻ ഒരു വയസുള്ള മുഹമ്മദ് ഹിസം സഹാൻ ആണ് വീട്ടുകിണറ്റിൽ വീണത്.ഉയരം കുറഞ്ഞ കിണർ മതിലിൽ കയറാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു.ശബ്ദം കേട്ട ഉടനെ കുട്ടിയുടെ മാതൃസഹോദരി അൽഫ ഷാഹിനയും കിണറ്റിലേക്ക് എടുത്ത് ചാടി.ചാലിപ്പുറത്തെ സ്വന്തം വീട്ടിലേക്ക് വിരുന്നിന് എത്തിയതായിരുന്നു കുട്ടിയും ഉമ്മയും.വെള്ളത്തിൽ വീണ ഇരുവരേയും രക്ഷിക്കാൻ നാട്ടുകാരായ ഹമീദും,അബ്റാറും കിണറ്റിലേക്ക് ചാടി.നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ചാലിശ്ശേരി പോലീസും,പട്ടാമ്പി ഫയർ യൂണിറ്റും സ്ഥലത്തെത്തി.നാട്ടുകാരുടെ സഹായത്തോടെ കിണറിൽ വീണ വരെ പുറത്തെത്തിക്കുകയായിരുന്നു.പ്രാഥമിക ചികിത്സയ്ക്കായി ഇരുവരേയും പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആർക്കും ഗുരുതരമായ അപകടം സംഭവിക്കാതെ രക്ഷപ്പെടുത്താൻ സാധിച്ചതിൻ്റെ ആശ്വാസത്തിലാണ് വീട്ടുകാരും നാട്ടുകാരും അഗ്നി രക്ഷാ സേനയും പോലീസുമെല്ലാം