29 March 2024 Friday

ചാലിശേരി യാക്കോബായ സുറിയാനി പള്ളി ഇടവകദിനം ആഘോഷിച്ചു

ckmnews

ചാലിശേരി യാക്കോബായ സുറിയാനി  പള്ളി ഇടവകദിനം ആഘോഷിച്ചു


ചങ്ങരംകുളം: ചാലിശ്ശേരി സെന്റ്  പീറ്റേഴ്സ് ആന്റ്  സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി ആദ്യഫലശേഖര ലേലം വിളി ആവേശമായി.യേശുക്രിസ്തു ഗത് സമ്മൻ തോട്ടത്തിൽ പ്രാർത്ഥിക്കുന്ന വലിയ ഫോട്ടോയാണ് ആദ്യ ലേലം നടന്നത്.പതിനായിരംരൂപയിൽ നിന്ന് തുടങ്ങിയ ആദ്യ ലേലം 1.15000 രൂപക്കാണ്

 കുന്നംകുളം ചെറുവത്തൂർ വറതപ്പൻ  ചുമ്മാർ   ഏറ്റവും ഉയർന്ന തുകക്ക്   സ്വന്തമാക്കിയത്.വികാരിയിൽ നിന്ന്  ഫോട്ടോ ചുമ്മാർ കുടുംബം ഏറ്റുവാങ്ങി.ഞായറാഴ്ച രാവിലെ യാക്കോബായ സുറിയാനി ചാപ്പലിൽ വികാരി ഫാ.എൽദോസ് ചിറക്കുഴിയിൽ  വിശുദ്ധ കുർബ്ബാന  അർപ്പിച്ചു.ഇടവക ദിനത്തിനാഘോഷത്തിന്റെ ഭാഗമായി വികാരി  പാത്രീയർക്ക പതാക  ഉയർത്തി.തുടർന്ന് വാശിയേറിയ ആദ്യ ഫലശേഖരം ലേലം വിളി തുടങ്ങി.  വീടുകളിലെ ചക്ക, മാങ്ങ , വാഴക്കുലകൾ തുടങ്ങി വിവിധങ്ങളായ സാധനങ്ങൾ അംഗങ്ങൾ ലേലത്തിന് എത്തിച്ചു . മൂന്ന് മണിക്കൂറോളം നീണ്ട ലേലം വിളിയിൽ നൂറുകണക്കിന് ഇടവകാംഗങ്ങൾ  വാശിയോടെ ലേലം വിളിയിൽ പങ്കാളികളായി.വിവിധ കുടുംബ യൂണിറ്റ് അംഗങ്ങളുടെ സംഗീതാലപനവും  ഉണ്ടായി. ഉച്ചക്ക് സ്നേഹവിരുന്നോടെ  ലേലം വിളി സമാപിച്ചു.പരിപാടി വികാരി. ഫാ.എൽദോസ് ചിറക്കുഴിയിൽ   , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി  പി.സി. താരുക്കുട്ടി  എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റിയും ഭക്തസംഘടന ഭാരവാഹികളും കുടുംബ യൂണിറ്റ് അംഗങ്ങളും  നേതൃത്വം നൽകി.