26 April 2024 Friday

ചാലിശ്ശേരി ഹൈസ്കൂൾ 1985-86 എസ്എസ്എൽസി ബാച്ച് പുന:സമാഗമം മെയ് 13ന് നടക്കും

ckmnews

ചാലിശ്ശേരി ഹൈസ്കൂൾ 1985-86 എസ്എസ്എൽസി ബാച്ച് പുന:സമാഗമം മെയ് 13ന് നടക്കും


ചാലിശ്ശേരി ഹൈസ്കൂളിലെ 1985-86 എസ്എസ്എൽസി ബാച്ചിന്റെ പുന:സമാഗമം 2023 മെയ് 13 ശനിയാഴ്ച നടക്കും.ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എ.വി.സന്ധ്യ പുന:സമാഗമം ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പുന:സമാഗമത്തിൽ പങ്കെടുക്കും.പുന:സമാഗമത്തി നോടനുബന്ധിച്ച് മാതൃവിദ്യാലയത്തിന്റെ പുരോഗമന പ്രവർത്തനങ്ങൾക്കും,ആരോഗ്യ- വിദ്യാഭ്യാസ- ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ഒരു ചാരിറ്റി ഫണ്ട് രൂപീകരിക്കുക യും,തുടർന്ന് അത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുക എന്നതുമാണ് തങ്ങളുടെ ബാച്ചിൽപ്പെട്ട സഹപാഠികളുടെ ഉദ്ദേശ്യമെന്ന് സംഘാടകർ പറഞ്ഞു.