29 March 2024 Friday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ പെസഹാ ആചരിച്ചു

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ പെസഹാ ആചരിച്ചു


ചാലിശ്ശേരി സെന്റ്  പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുക്രിസ്തുവിന്റെ  അന്ത്യ അത്താഴ സ്മരണ പുതുക്കി വിശ്വാസികൾ പെസഹാ ആചരിച്ചു.വ്യാഴാഴ്ച രാവിലെ പ്രഭാത പ്രാർത്ഥനയ്ക്കു ശേഷം  വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു., ഫാ. ജയേഷ് ജേക്കബ് സഹ കാർമ്മികനായിരുന്നു.വിശുദ്ധ കുർബ്ബാന സ്വീകരിക്കാൻ നൂറു കണക്കിന് വിശ്വാസികൾ ദൈവാലയത്തിൽ എത്തി.ഉച്ചക്ക് രണ്ടര മണിക്ക് ഒമ്പതാംമണി നമ്സക്കാരവും പെസഹാ ഊട്ടും നടത്തപ്പെട്ടു നിരവധി വിശ്വാസികൾ പെസഹാ ഊട്ടിൽ പങ്കാളികളായി.വൈകീട്ട് ആറിന്  സന്ധ്യാ നമസ്ക്കാരവും  അറക്കൽ സെന്റ് ജോർജ് ചാപ്പലിൽ പ്രാർത്ഥനയും, വചന സന്ദേശവും ,  വേദ വായനയും നടക്കും.വെള്ളിയാഴ്ച  രാവിലെ ഒമ്പതിന് സുറിയാനി ചാപ്പലിൽ ദുഃഖവെള്ളിയുടെ ശൂശ്രുഷകൾ ആരംഭിക്കും. പ്രദക്ഷിണം , സ്ളീബാ വന്ദനവ് , കബറടക്കം , എന്നിവ നടക്കും.

ശനിയാഴ്ച രാവിലെ 10 ന് വിശുദ്ധ കുർബ്ബാന , വൈകീട്ട് 6.30 ന് സന്ധ്യാ നമസ്ക്കാരം

തുടർന്ന് എട്ട് മണിക്ക് ഉയിർപ്പ് പെരുന്നാൾ ശൂശ്രൂഷകൾ എന്നിവ നടക്കും.വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ , ട്രസ്റ്റി  സി. യു ശലമോൻ ,  സെക്രട്ടറി പി.സി താരുകുട്ടി,  എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി  നേതൃത്വം നൽകും