16 April 2024 Tuesday

ചാലിശ്ശേരി പഞ്ചായത്ത് എൽ ഡി എഫ് പട്ടിക പൂർത്തിയായി.

ckmnews

ചാലിശ്ശേരി പഞ്ചായത്ത് 

എൽ ഡി എഫ് പട്ടിക പൂർത്തിയായി.


ചങ്ങരംകുളം:തദ്ദേശ തെരഞ്ഞെടുപ്പിന് ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനഞ്ച് വാർഡുകളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി.ആകെയുള്ള 15 വാർഡുകളിൽ  ഒന്ന് പടാട്ട്കുന്ന് ,ആറ് കൂറ്റനാട്  , എട്ട് ആലിക്കര ,ഒമ്പത് ചാലിശ്ശേരി മെയിൻ റോഡ് , പന്ത്രണ്ട് തെക്കേക്കര ,പതിന്നാല് മുക്കിൽ പിടീക , പതിനഞ്ച് കവുക്കോട് എന്നീ എട്ടു വാർഡുകൾ വനിത സംവരണവും   അഞ്ച് പെരുമണ്ണൂർ ,  രണ്ട് തണ്ണീർക്കോട് എസ്.സി ജനറലുമാണ്. ബാക്കിയുള്ള അഞ്ച് വാർഡുളായ  മൂന്ന് പട്ടിശ്ശേരി , നാല് ചൗച്ചേരി ,ഏഴ് കുന്നത്തേരി ,പത്ത് മയിലാടിക്കുന്ന് ,പതിനൊന്ന് സിവിൽ സ്റ്റേഷൻ ,  പതിമൂന്ന് ചാലിശ്ശേരി ടൗൺ എന്നിവ ജനറൽ വാർഡുകളുമാണ്.


പതിമൂന്നാം വാർഡിലെ ആനിവിനു , നാലാം വാർഡിലെ സജിത എന്നിവർ ഒഴികെ പതിമൂന്ന് പേരും പുതുമുഖകളാണ്. ഏറെ ജനകീയ മുഖങ്ങളെ നിർത്തി വാർഡുകൾ തിരിച്ച് പിടിക്കുവാനുള്ള ചിട്ടയായ പ്രവർത്തനമാണ് ചാലിശ്ശേരിയിൽ ഇടതുപക്ഷം നടത്തുന്നത്.