25 April 2024 Thursday

ചാലിശ്ശേരി പഞ്ചായത്ത്‌ വികസന സെമിനാർ നടത്തി

ckmnews


ചങ്ങരംകുളം: ചാലിശ്ശേരി പഞ്ചായത്തിൽ, പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണവും, പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് പ്രോജക്റ്റുകളുടെ രൂപീകരണത്തിനുമായുള്ള വികസന സെമിനാർ  പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അധ്യക്ഷത വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു.  സെക്രട്ടറി വി.എ.ഗീത റിപ്പോർട്ട് അവതരിപ്പിച്ചു. മെമ്പർ പി. വി.രജീഷ്കുമാർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ  പി.എ.നൗഷാദ്,പി.ഐ.യൂസഫ്,പി.ജയരാജ്‌ ,മെമ്പർമാരായ ഹുസൈൻ പുളിയഞ്ഞാലിൽ ,  റംല വീരാൻകുട്ടി,വി.എസ്.ശിവാസ്,വിജേഷ് കുട്ടൻ,സജിത ഉണ്ണികൃഷ്ണൻ, സരിത വിജയൻ,ഫാത്തിമത് സിൽജ,ഷഹന മുജീബ്, അസിസ്റ്റന്റ് സെക്രട്ടറി പി.ശ്രീജിത്ത്‌,കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി , ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ ആസൂത്രണ സമിതി അംഗങ്ങളും ,ഉദ്യോഗസ്ഥരും പങ്കെടുത്തു.