25 April 2024 Thursday

ചാലിശ്ശേരി പഞ്ചായത്ത് കവുക്കോട് കോളനി ശിവക്ഷേത്രം റോഡ് നാടിന് സമര്‍പ്പിച്ചു

ckmnews

ചാലിശ്ശേരി പഞ്ചായത്ത്  

 കവുക്കോട് കോളനി -ശിവക്ഷേത്രം റോഡ് നാടിന് സമർപ്പിച്ചു


ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2020-21 വർഷത്തെജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് ഒന്നാം ഘട്ടംകോൺക്രീറ്റിങ്ങ് പൂർത്തിയാക്കിയ

 കവുക്കോട് കോളനി -ശിവക്ഷേത്രം റോഡ് ഞായറാഴ്ച നാടിന് സമർപ്പിച്ചു.കവുക്കോട് കോളനി പരിസരവാസികളുടെ കഴിഞ്ഞ25 വർഷക്കാലത്തെ ജനകീയാവശ്യമാണ് ഇതുവഴി യാഥാർത്ഥ്യമായത്. ടെണ്ടർ പ്രവൃത്തിയാണെങ്കിലും നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കമ്മറ്റിയുടെ പങ്കാളിത്തത്തിലും, മേൽനോട്ടത്തിലുമാണ് കോൺക്രീറ്റിങ്ങ് പൂർത്തിയാക്കിയത്. രണ്ടാം ഘട്ട പ്രവൃത്തികൾ ക്ക് അഞ്ച് ലക്ഷം രൂപ കൂടി അനുവദിച്ച് നടപടികൾ പൂർത്തിയായി.റോഡിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെപിഎം പുഷ്പജ  നിർവ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആനി വിനു അധ്യക്ഷയായി. 

ബ്ലോക്ക് പഞ്ചായത്തംഗം ധന്യ സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ പ്രദീപ് ചെറുവശേരി, ടി കെ സുധീഷ് കുമാർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി എം കുഞ്ഞുകുട്ടൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി കെ ഉണ്ണികൃഷ്ണൻ സ്വാഗതവും ജനകീയ കമ്മറ്റി കൺവീനർ ടി കെ ബാലൻ നന്ദിയും പറഞ്ഞു