29 March 2024 Friday

പെരിങ്ങോട് മൂളിപ്പറമ്പിൽ എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റി അംഗത്തിനെ അക്രമിച്ചതായി പരാതി

ckmnews

പെരിങ്ങോട് മൂളിപ്പറമ്പിൽ എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റി അംഗത്തിനെ അക്രമിച്ചതായി പരാതി


ചാലിശ്ശേരി:നാലശ്ശേരി പഞ്ചായത്ത്  എസ്ഡിപിഐ മൂളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി അംഗം ഷംസുദ്ദീന് നേരെ അക്രമം.പള്ളിയിൽനിന്നും വീട്ടിലേക്ക് വരുന്ന വഴി തടഞ്ഞുനിർത്തി അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് ഷംസുദ്ധീൻ പറഞ്ഞു.പരിക്കേറ്റ ഷംസുദ്ദീനെ കൂറ്റനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമത്തിന്  പിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ നേതാക്കൾ ആരോപിച്ചു.അക്രമത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ നാഗലശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  മൂളി പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി.എസ്ഡിപിഐ നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട്  മൻസൂർ.ബ്രാഞ്ച് സെക്രട്ടറി.യൂസഫ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി