26 April 2024 Friday

ശങ്കരൻ നമ്പൂതിരി മാഷുടെ വിയോഗം ചാലിശേരി ഗ്രാമത്തിന് തീരാ നഷ്ടം

ckmnews

ശങ്കരൻ നമ്പൂതിരി മാഷുടെ വിയോഗം ചാലിശേരി ഗ്രാമത്തിന് തീരാ നഷ്ടം


ചാലിശ്ശേരി ഗ്രാമത്തിലെ ആദ്യകാല മലയാള അധ്യാപകൻ കവുക്കോട് കുന്നത്ത് മനക്കൽ  ശങ്കരൻ നമ്പൂതിരി മാഷിന്റെ വിയോഗം ചാലിശേരിക്ക് തീരാ നഷ്ടമായി.മലയാള അദ്ധ്യാപകൻ ,സാഹിത്യകാരൻ , സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു.വീട്ടിൽ പ്രായത്തിന്റെ വിഷമതകളിലായിരുന്നു മാഷുടെ അന്ത്യം ഞായറാഴ്ച പുലർച്ചയായിരുന്നു. മാഷ്ക്ക് എഴുപതിയേഴ് വയസ് പ്രായമാണ്.ശങ്കരൻ നമ്പൂതിരി മാഷെ   അറിയാത്തവർ ഗ്രാമത്തിൽ ചുരുക്കമാണ്.കുട്ടികളുടെ കൂട്ടുകാരനായിരുന്ന മാഷ് 

 പരിചിതരെ കണ്ടാലും അപരിചതരെ  കണ്ടാലും  നിഷ്കളങ്കമായ പുഞ്ചിരിയോടെയുള്ള  സ്നേഹന്വേഷണം  മാഷെ ഗ്രാമത്തിൽ ഏവരുടേയും സ്നേഹ നിധിയായ അദ്ധ്യാപകനാക്കി.മലയാള ഭാഷയേയും വായനയേയും   സ്നേഹിച്ച  ഗുരുനാഥനായ ശങ്കരൻ മാഷ്ക്ക്  നിരവധി ശിഷ്യഗണങ്ങൾ ഉണ്ട്.മലപ്പുറം വട്ടംകുളം സി.പി.എൻ.യു.പി. സ്കൂളിലെ മലയാള അദ്ധ്യാപകനായി നീണ്ട ഇരുപത്തിയെട്ട് വർഷത്തെ സേവനത്തിനു ശേഷം 2004 ൽ വിരമിച്ചു.എഴുത്തിലും പൊതുരംഗത്തും സജീവമായ മാഷ് 1992 ൽ കുട്ടികൾക്കായി ബാലസാഹിത്യം  പുസ്തകം എഴുത്തി.മുഖാമുഖം നോവലിന് 2005 ൽ യുവകലാസാഹിതിയുടെ  കേസരി പുരസ്ക്കാരം മാഷ്ക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു.2012 ൽ  വിശ്വാസവും യുക്തി ചിന്തയും എന്ന ലേഖന സമാഹരം പ്രസിദ്ധീകരിച്ചു.രായില്ലത്തെ താത്രിക്കുട്ടി എന്ന നോവലും രചിച്ചു.വീട്ടിൽ വിശ്രമ ജീവിതം നയിക്കുമ്പോഴും  അക്ഷരങ്ങൾ കൂട്ടി ചാർത്തി എഴുത്തിന്റെ ലോകത്ത് തന്നെയായിരുന്നു മാഷ്.കോവിഡ് മഹാമാരിക്ക് മുമ്പ് സ്വാന്തന ചികിൽസ രംഗത്തുള്ള പ്രതീക്ഷ യിലെ പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.പാലിയേറ്റീവ് പ്രവർത്തനത്തിലൂടെ  ജീവിതത്തിൽ പലർക്കും നിറങ്ങൾ നൽകുന്നതിൽ മാഷ് ആനന്ദം കണ്ടെത്തുന്നത് മാഷെ ഏറെ വ്യതസ്ഥനാക്കി.2020 അദ്ധ്യാപക ദിനത്തിൽ ചാലിശേരി ഗ്രാമ പഞ്ചായത്ത്  ശങ്കരൻ നമ്പൂതിരിയെ  ആദരിച്ചിരുന്നു.നന്മ നിറഞ്ഞ മനസ്സിനുടമയായ  മാഷെ   കാണുവാനും അന്ത്യോപചാരം അർപ്പിക്കാനും നിരവധി പേർ മാഷുടെ കുന്നത്ത് മനക്കലെത്തി.സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ നടത്തി.ഭാര്യ ഹേമലത പൊന്നാനി ഗേൾസ് സ്കൂളിലെ റിട്ട. അദ്ധ്യാപികയാണ്. 

അരുൺ ശങ്കർ , അജ്ഞു എന്നിവർ മക്കളാണ്.മരുമക്കൾ : വാസുദേവൻ , സജിത