19 April 2024 Friday

കവുക്കോട് മൊയ്തീൻ മാസ്റ്റർ മെമ്മോറിയൽ എ. എൽ. പി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നടത്തി

ckmnews


ചങ്ങരംകുളം: ചാലിശേരി കവുക്കോട് മൊയ്തീൻ മാസ്റ്റർ മെമ്മോറിയൽ എ.  എൽ. പി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം  നടത്തി. കഴിഞ്ഞ വർഷം  വിരമിച്ച പ്രധാന അധ്യാപിക എം.ആർ.  മിനി ടീച്ചർ വിദ്യാർത്ഥികൾക്കായി നിർമ്മിച്ച് നൽകിയ  കുട്ടികളുടെ പാർക്കിന്റെ  ഉദ്‌ഘാടനം ചാലിശേരി പഞ്ചായത്ത് പ്രസിഡന്റ്  എ . വി സന്ധ്യ നിർവ്വഹിച്ചു. സ്കൂളിലെ എല്ലാ  അധ്യാപകരും ചേർന്ന്  പ്രൈമറി വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ പ്ലേ റൂ൦ തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി കുട്ടികൾക്കായി തുറന്നു കൊടുത്തു. ഈ വർഷം സ്കൂളിൽ നിന്നും വിരമിക്കുന്ന കെ .പി . മിനി ടീച്ചർ സ്കൂളിനായി സമർപ്പിച്ചത്  സൗണ്ട് സിസ്റ്റമാണ്.  ഇതിന്റെസുച്ച് ഓൺ  ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി വിനു നിർവ്വഹിച്ചു. തുടർന്ന് ചാലിശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സാഹിറ കാദറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എ . വി സന്ധ്യ ഉദ്‌ഘാടനം ചെയ്തു. തൃത്താല  ബ്ലോക്ക് പഞ്ചായത്ത്  മെമ്പർധന്യ സുരേന്ദ്രൻ, വാർഡ് മെമ്പർ ദിജി മോൾ, A E O പി വി സിദ്ദീഖ്,സ്കൂൾ  പ്രധാന അധ്യാപകൻ ബാബു നാസർ, സ്കൂൾ മാനേജർ അബ്ദുറഹ്മാൻ, വിരമിച്ച പ്രധാന അധ്യാപിക എം ആർ മിനി ടീച്ചർ, തൃത്താല ബി പി സി ശ്രീജിത്ത് ,  പി ടി എ പ്രസിഡണ്ട്  അമ്പിളി, എം ടി എ പ്രസിഡണ്ട്  ഷംന കെ ബി, സ്കൂൾ ലീഡർ ഹാദിയ മെഹറിൻ, സ്കൂളിലെ സീനിയർ അസിസ്റ്റന്റ്  കെ പി മിനി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.