08 May 2024 Wednesday

പട്ടിത്തറ തലക്കേശ്ശേരിയിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച 7 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ckmnews

പട്ടിത്തറ തലക്കേശ്ശേരിയിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച 7 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു


ചാലിശ്ശേരി:ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് മരിച്ചു. പട്ടിത്തറ തലക്കശ്ശേരി ചെന്നകോട്ടിൽ രാജേഷ് രമ്യ ദമ്പതികളുടെ ഏഴ് മാസം പ്രായമായ ആൻവിക ആണ് മരിച്ചത്.വയറു വേദനയും, ചർദ്ദിയുമായി ചൊവ്വാഴ്ച കുഞ്ഞിനെ തൃത്താലയിൽ ചികിത്സക് വിധേയയാക്കിയിരുന്നു.തുടർന്ന് രാത്രിയോടെ അസുഖം മൂർച്ഛിക്കുകയും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബുധനാഴ്ച വൈകുന്നേരം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.