20 April 2024 Saturday

ജയലക്ഷമി കവുക്കോടത്തിന്റെ ആദ്യ കവിത സമാഹരം'ആത്മ ജതി, പ്രകാശനം ചെയ്തു

ckmnews

ജയലക്ഷമി കവുക്കോടത്തിന്റെ ആദ്യ കവിത സമാഹരം'ആത്മ ജതി, പ്രകാശനം ചെയ്തു


ചങ്ങരംകുളം:വീട്ടമ്മയായ ജയലക്ഷമി കവുക്കേടത്ത് രചിച്ച കവിത സമാഹരം  ആത്മജതി പുസ്തക പ്രകാശനം ഗ്രാമത്തിന് ആഹ്ലാദമായി.ചാലിശേരി പന്ത്രണ്ടാം വാർഡ് കവുക്കോട് സ്വദേശിനിയായ ജയലക്ഷ്മിയാണ് നാലുപതിറ്റാണ്ടായി പൂവിനുള്ളിൽ വിരിഞ്ഞ പൂക്കളെപോലെ  നിറമാർന്ന ഓർമ്മകളിൽ പാറിനടന്ന്  അടുക്കളയിൽ നിന്ന് കാവ്യ നഭസ്സിലേക്ക് കാലെടുത്ത് വച്ചുത്.ഇരുളിലാണ്ട ഭൂതകാലം മറക്കാതെയും മറച്ചുവെക്കാതെയും സ്ഥിര പരിശ്രമത്തെ ആത്മമിത്രമായി കണ്ടാണ് അടുക്കള വശത്തെ തിരിക്കിൽ നിന്ന് മാറി സന്ധ്യാനേരങ്ങളിൽ വീട്ടമ്മയായ ജലക്ഷ്മി കവിതയുടെ വലിയ ലോകത്തേക്ക് സഞ്ചരിക്കുന്നത്.ബാല്യം മുതൽ തന്റെ മനസ്സുകളിൽ നേർത്ത കൗതുകം നിറഞ്ഞ   ജീവിതാനുഭവങ്ങളാണ്  കവിതയായി ജലക്ഷ്മി ചിട്ടപ്പെടുത്തിയിട്ടുള്ളത്.


ഇതിനകം മൂന്നൂറിലതികം കവിതകൾ എഴുതിയ ജയലക്ഷ്മി കോവിഡ് കാലത്തെഴുത്തിയ 33 കവിതകളാണ് ആത്മജതി എന്ന പേരിൽ പുസ്തകമാക്കിയത്.പുസ്തക പ്രകാശന ചടങ്ങ് കുളത്താണി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സദസിൽ എഴുത്തുക്കാരനും സംസ്കൃത പണ്ഡിതനുമായ ഡോ. ഇ .എൻ .ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സമൂഹം സ്ത്രീകളെക്കുറിച്ച് ധരിച്ച് വെച്ച ആശയങ്ങളെ തിരിച്ച് പറയാനുള്ള ശ്രമമാണ് കവിതയിൽ ജയലക്ഷമി പറഞ്ഞിട്ടുള്ളതെന്നും,അനായസമായി മലയാള ഭാഷയെ കൈകാര്യം ചെയ്യാൻ കഴിയുന്ന  ഗ്രാമത്തിന്റെ കാവ്യ പുത്രിയെ തിരിച്ചറിയാൻ കഴിഞ്ഞ നിമിഷം സാധാരാണ കുടുംബിനികളായ വീട്ടമ്മമാർക്കുള്ള പ്രചോദനമാണെന്ന് ഡോ. ഇ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു.മനസ്സിന്റെ ഉള്ളിലെ കാഴ്ചകളും പ്രകൃതിഭാവങ്ങളും നന്മയുടെ സംഗീതവും പ്രാർത്ഥനയും ആത്മാവിന്റെ പ്രതികരണങ്ങളുമാണ്  ആത്മ ജതിയുടെ ഉള്ളടക്കം.മണ്ണാരപറമ്പ് എ എം എൽ.പി സ്കൂൾ ,ചാലിശേരി എസ്.സി.യു.പി.സ്കൂൾ ,പത്താംതരം ,പ്ലസ്ടു  ചാലിശേരി ഗവ:ഹയർസെക്കണ്ടറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യഭ്യാസം.പഠന കാലത്ത് ലളിതഗാനം ,കഥാപ്രസംഗം , കഥാരചനകളിൽ സമ്മാനം നേടിയിരുന്നു.കോയമ്പത്തൂർ ട്രാൻസ്പോടിംഗ് കമ്പനി ഓഫീസ് ജീവനക്കാരനായ ഭർത്താവ് രാമചന്ദ്രനും ,മക്കളായ ശ്വേത , ശ്രീനന്ദ് എന്നിവരും സഹോദരങ്ങളും ,എഴുത്തുക്കാരൻ കോടങ്ങാട്ടിൽ ജയരാജ് മാസ്റ്റർ എന്നിവർ  ജയലക്ഷമിക്ക് കവിതയെഴുത്തുന്നതിന് പൂർണ്ണ പിൻതുണ നൽകി അമ്മയുടെ പാത പിൻപറ്റി മകൾ ശ്വേത  ഇംഗ്ലീഷ് ലേഖനങ്ങൾ എഴുതുന്നുണ്ട്.സംസ്ഥാന തലത്തിൽ നടത്തിയ കവിത മൽസരത്തിൽ   തപസ്യ കൃഷ്ണഗാഥ പുരസ്ക്കാരം ജയലക്ഷമിക്ക് ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ  നാരായണൻ എം. അദ്ധ്യക്ഷനായി.പാലക്കാട്ടിരി മന ശ്രീലത ടീച്ചർ പുസ്തക പ്രകാശനം നടത്തി 

രാധാമണി ഐങ്കലത്ത് പുസ്തകം ഏറ്റുവാങ്ങി.കുളത്താണി ക്ഷേത്ര കമ്മിറ്റി ,പൂമരതണൽ എസ്.എസ്.എൽ.സി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ , 1998 - 99 പ്ലസ്ടു ഹ്യൂമാനീറ്റീസ് സഹപാഠികൾ , തുളസിദളം മാസിക മുൻ പത്രാധിപർ ഇ.പി.ഉണ്ണികണ്ണൻ എന്നിവർ ജയലക്ഷമിയെ  ആദരിച്ചു.തൃത്താല ബ്ലോക്ക് മെമ്പർ ധന്യ സുരേന്ദ്രൻ ,പഞ്ചായത്തംഗം നിഷ അജിത് കുമാർ , അനിൽ കുറ്റിച്ചിറ എന്നിവർ സംസാരിച്ചു.മുൻ ഗ്രാമപഞ്ചായത്തംഗം എ വിജയൻ സ്വാഗതവും , രാജേഷ് പി.ജി. നന്ദിയും പറഞ്ഞു.സംസ്കാരിക പ്രമുഖരും സൃഹൃത്തുക്കളും ,നാട്ടുകാരും പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തു.സ്നേഹ സുഗന്ധ മണിഞ്ഞ് നിൽക്കുന്ന മാതൃഭാഷയുടെ കാവ്യമജ്ഞരികളെ ഇനിയും വിടർത്താനുള്ള സഞ്ചാരത്തിലാണ്  ഗ്രാമത്തിനഭിമാനമായ കവി ജയലക്ഷമി 


റിപ്പോർട്ട്.എ.സി. ഗീവർ ചാലിശേരി