19 April 2024 Friday

സമ്മര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ 6 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി

ckmnews

സമ്മര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ 6 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി


പട്ടാമ്പി: സംസ്ഥാന ലോട്ടറിയുടെ സമ്മർ ബംപറിന്റെ നറുക്കെടുപ്പ് കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷമാണ്  ആറ്‌ കോടിയുടെ ഭാഗ്യവാനെ കണ്ടെത്തിയത്. പെരിന്തൽമണ്ണ വാഴേങ്കട എടായ്ക്കൽ സ്വദേശി കളത്തിൽ വീട്ടിൽ സുബൈർ ആണ് ഭാഗ്യവാൻ, സുബൈർ ബാർബർഷോപ്പ് ജീവനക്കാരനാണ്. 

തൂതയില്‍ വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം അടിച്ചത്. ടിക്കറ്റെടുത്തയാളിനായി കാത്തിരിക്കുകയായിരുന്നു ലോട്ടറി വില്‍പ്പനക്കാരനായ സുഭാഷ് ചന്ദ്രബോസ്. ഇരുപത് വർഷത്തിൽ അധികമായി ബാർബർ ഷോപ്പ് നടത്തിവരുകയാണ് സുബൈർ. ലോട്ടറി സ്ഥിരമായി എടുക്കുന്ന ആളാണെങ്കിലും ഭാഗ്യം കടാക്ഷിക്കുന്നത് ഇപ്പോഴാണ്. സമ്മാനം ലഭിച്ച ടിക്കറ്റ് ഒരാഴ്ച്ച മുമ്പ് മണ്ണാർക്കാട് ആക്സിസ് ബാങ്കിൽ ഏല്പിച്ചിട്ടുണ്ടെന്നും സുബൈർ പറഞ്ഞു. ഉമൈബയാണ് സുബൈറിന്റൈ ഭാര്യ. റബീഹ് ഏക മകനാണ്. മുഹമ്മദ്‌ നബീസ ദമ്പതികളുടെ പത്തുമക്കളിൽ നാലാമത്തെ മകനാണ് സുബൈർ. മകന് ലഭിച്ച ഭാഗ്യത്തിൽ സന്തോഷ മുണ്ടെന്നും സുബൈറിന്റ് മാതാപിതാക്കൾ പറഞ്ഞു.