19 April 2024 Friday

പട്ടിത്തറ കക്കാട്ടിരിയില്‍ വയോധികൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു

ckmnews



പട്ടിത്തറ :പട്ടിത്തറ കക്കാട്ടിരി കാശാമുക്കിൽ  വയോധികൻ തീ കൊളുത്തി മരിച്ചു.കണ്ടംകുളങ്ങര ശ്രീധരൻ നായർ (83) ആണ് മരിച്ചത്. വ്യാഴാഴ്ച  കാലത്ത് 11 മണിയോടെ ആയിരുന്നു സംഭവം.പ്ളാസ്റ്റിക് കാനിൽ മണ്ണെണ്ണയുമായി എത്തിയ

ശ്രീധരൻ നായർ വീടിനോട് ചേർന്ന പാടത്തുള്ള വറ്റിയ കുളത്തിലിറങ്ങി കൊണ്ടു വന്ന മണ്ണെണ്ണ തലയിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് വിവരം.കുളത്തിൽ നിന്നും തീയും പുകയും ശബ്ദവും വരുന്നത് കണ്ട് പാടത്ത് കളിക്കുകയായിരുന്ന കുട്ടികൾ ഓടിയെത്തിയപ്പോഴേക്കും തീ ശരീരത്തിൽ പൂർണ്ണമായി പടർന്ന് പിടിച്ചിരുന്നു. കുട്ടികൾ ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിയെത്തി വെള്ളം ഒഴിച്ച് തീ അണച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സ്ഥലത്ത് തൃത്താല പോലീസ് പരിശോധന നടത്തി.മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾക്ക്‌ ശേഷം വീട്ടുകാർക്ക് വിട്ടു നൽകും