29 March 2024 Friday

ചാലിശ്ശേരി കുന്നത്തേരിയിൽ പുൽക്കാടുകൾക്ക് തീപിച്ചു:മരങ്ങൾ കത്തി നശിച്ചു

ckmnews


ചാലിശ്ശേരി:കുന്നത്തേരി കണ്ണപ്പാറ പ്രദേശത്ത് പുൽകാടുകൾക്ക് തീപിച്ച് ധാരാളം മരങ്ങൾ കത്തിനശിച്ചു.വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഏറെ നേരത്തിന് ശേഷം തീയണച്ചു.പ്രദേശത്തെ ധാരാളം പറങ്കി മാവുകൾ കത്തിനശിച്ചിട്ടുണ്ട്.ചിലർ സ്ഥിരമായി മദ്യവും മറ്റു ലഹരിപദാർത്ഥങ്ങളും ഉപയോഗിക്കുന്ന സ്ഥലത്തുനിന്നാണ് തീപിടുത്തം തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.എസ് എഫ് ആർ ഒ സീനിയർ ഓഫീസർ സനത്ത്, അനി, ഷൈജു നജീബ് അബ്ദുറഹ്മാൻ മുരളീധരൻ മണികണ്ഠൻ എന്നീ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ തീയണക്കാൻ നേതൃത്വം നൽകി