29 March 2024 Friday

ചാലിശ്ശേരി മുലയം പറമ്പത്ത് കാവ്. മകര ചൊവ്വ ആഘോഷിച്ചു.

ckmnews

ചാലിശ്ശേരി

മുലയം പറമ്പത്ത് കാവ്. മകര ചൊവ്വ ആഘോഷിച്ചു.


ചങ്ങരംകുളം :ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ ആഘോഷിച്ചു.രാവിലെ നിർമ്മാല്യത്തോടു കൂടി ചടങ്ങുകൾ തുടങ്ങി  വിശേഷാൽ പൂജകൾ മഹാഗണപതി ഹോമം ,മലർ നിവേദ്യം ,ഉഷപൂജ , ഉച്ചപൂജ എന്നിവ ഉണ്ടായി.ചൊവാഴ്ച പുലർച്ച മുതൽ തവിട് തുളിക്കലിന് ഭക്തരുടെ വൻ തിരക്കായിരുന്നു. ഭക്തർക്ക്  കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ദർശനത്തിന് ക്ഷേത്രം ട്രസ്റ്റി സൗകര്യം ഒരുക്കിയിരുന്നു.വസൂരി രോഗത്തിൽ നിന്നുള്ള മോചനത്തിനാണ് തവിട് തൂളിക്കൽ  എരിഞ്ഞിതറയെ മൂന്ന് തവണ വലയം ചെയ്താണ് വഴിപാട് സമർപ്പിക്കുന്നത്.അമ്പലനടയിൽ നൂറുകണക്കിന്  ചൂലുകൾ  വഴിപാടായി ഭക്തജനങ്ങൾ സമർപ്പിച്ചു.വൈകിട്ട്  നട തുറന്നതിനു ശേഷം നാടൻ വേലകൾ ക്ഷേത്രത്തിലെത്തി.രാത്രിയിൽ ക്ഷേത്രത്തിൽ അത്താഴപൂജക്ക് ശേഷം പാനയോട് കൂടി പറ കൂറയിട്ടു കൊണ്ട് മകരചൊവ്വ മഹോൽസവം സമാപിച്ചു . തന്ത്രി തരണനെല്ലൂർ പദ്മനാഭൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു.