26 April 2024 Friday

ചാലിശ്ശേരി പഞ്ചായത്തിലെ ആലിക്കര കാവിൽപ്പടിയില്‍ നിന്ന് 80 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി പഞ്ചായത്തിലെ ആലിക്കര കാവിൽപ്പടി ഭാഗത്ത് നിന്നും 80 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു.ചാലിശ്ശേരി ജനമൈത്രി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിലിന്റെ നിർദ്ദേശ പ്രകാരം ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ് എന്നിവരും എക്സൈസ് ഇൻസ്പെക്ടർ അഭിദാസിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ രാജേഷ് ,സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത് മിറാൻഡ,ആൽവിൻ പാസ്റ്റർ,രാജേഷ് എന്നിവരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ആലിക്കര കാവിൽപ്പടി എന്ന ഭാഗത്ത് കപ്പൂർ ഗംഗാധരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞപറമ്പിൽ നിന്ന് കുടങ്ങളിലും,പെയിന്റ് ബക്കറ്റുകളിലും സൂക്ഷിച്ചിരുന്ന 80 ലിറ്ററോളം വാഷ് പിടികൂടിയത്.