23 April 2024 Tuesday

പട്ടാമ്പിയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

ckmnews

പട്ടാമ്പിയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ


കുന്നംകുളം:മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി പട്ടാമ്പിയിൽ ഒരാൾ പിടിയിൽ.ചാവക്കാട് സ്വദേശി അനസ്(24)നെയാണ് പട്ടാമ്പി പോലീസ് പിടികൂടിയത്.15ഗ്രാം മയക്കുമരുന്നാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.തിങ്കളാഴ്ച വൈകുന്നേരത്തോടെ പട്ടാമ്പി കോഴികുന്ന് പ്രദേശത്ത് നിന്നുമാണ് 15ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെ പട്ടാമ്പി പോലീസ് പിടികൂടിയത്.പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പോലീസ് വലയിൽ വീണത്.വിപണിയിൽ അര ലക്ഷത്തിലേറെ വിലമതിക്കുന്ന മാരക മയക്കുമരുന്നാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.പട്ടാമ്പി മേഖലയിൽ വിൽപ്പനക്കായ് കൊണ്ടുവന്നതാണ് എം.ഡി.എം.എ.എന്ന് പോലീസ് ഉദ്ധ്യോഗസ്ഥർ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.എസ്.ഐ.സുഭാഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.