29 March 2024 Friday

സഹൃദയ വായനശാല അവധിക്കാല കളിക്കൂട്ടം ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

സഹൃദയ വായനശാല അവധിക്കാല കളിക്കൂട്ടം ക്യാമ്പ്  സംഘടിപ്പിച്ചു


ചാലിശ്ശേരി:നവമാധ്യമങ്ങളുടേയും, കമ്പ്യൂട്ടർ ഗെയിമിന്റേയും കാലത്ത് നാടൻ കളികളും,അഭിനയങ്ങളും നാടോടി പാട്ടുകളുമായി മതുപ്പുള്ളി പെരിങ്ങോട് സഹൃദയ വായനശാല കുട്ടികളുടെ വേനലവധിക്കാലം ആഘോഷിക്കുന്നതിനായി കളിക്കൂട്ടം ക്യാമ്പ് സംഘടിപ്പിച്ചു.ഗണിതം മധുരം,നാടൻകളികൾ,നാടോടിക്കഥകൾ,അഭിനയക്കളരി,മാജിക്കുകൾ എന്നിവയിൽ പഠന ക്ലാസ്സുകളും പരിശീലനങ്ങളും ഉണ്ടായി.കമ്പ്യൂട്ടറുകളും,നവമാധ്യമങ്ങളും കുട്ടികളെ  എത്രമാത്രം സ്വാധീനിക്കുന്നു എന്ന വിഷയത്തിൽ സെമിനാറും നടന്നു. കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കിത്തിരിച്ച് വ്യത്യസ്ത മൂലകളിലായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്.പരിപാടി പ്രസിഡന്റ് സി.മൂസ ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി എം.കെ ഹൈദർ അദ്ധ്യക്ഷനായി.നവമാധ്യമവും, കമ്പ്യൂട്ടർ ഗയിമുകളും എന്ന വിഷയത്തിൽ ഇ.വി.മുഹമ്മദ് മനോജ് ക്ലാസ്സെടുത്തു. ലൈബ്രറി കൗൺസിൽ പഞ്ചായത്ത്  നേതൃസമിതി കൺവീനർ  പി.വി. കുട്ടി നാരായണൻ, സെക്രട്ടറി ഇ.അബൂബക്കർ,  കെ.ആർ.ശ്രീഷ്മ,എം.എസ്. നന്ദന, പി.ഷാജി, കെ.കെ. മുജീബ് എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.ബാലവേദി ഭാരവാഹികളായി

പ്രസിഡന്റ്: കെ.ആർ. ശ്രീഹരി.സെക്രട്ടറി :എം.എസ്. നന്ദന എന്നിവരെ തെരഞ്ഞെടുത്തു.