26 April 2024 Friday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ യേശുവിൻ്റെ തിരുപ്പിറവി ശൂശ്രഷകൾ ഭക്തി സാന്ദ്രമായി

ckmnews

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ യേശുവിൻ്റെ തിരുപ്പിറവി ശൂശ്രഷകൾ ഭക്തി സാന്ദ്രമായി

 

ചങ്ങരംകുളം:  ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുവിൻ്റെ തിരു പ്പിറവിയുടെ  ഓർമ്മയെ സ്മരിച്ചുള്ള ക്രിസ്തുമസ്സ് ശൂശ്രൂഷ ഭക്തി സാന്ദ്രമായി.വെള്ളിയാഴ്ച വൈകീട്ട് സന്ധ്യാപ്രാർത്ഥനക്കു ശേഷം  വികാരി ഫാ.ജെക്കബ് കക്കാട്ടിലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ശൂശ്രൂഷകൾ ആരംഭിച്ചു.സൂത്താറ നമസ്ക്കാരത്തിനു ശേഷം പാതിര രാത്രി  പ്രാർത്ഥനയുടെ  മൂന്നാം കൗമയുടെ മദ്ധ്യഭാഗത്തായി നീ ജ്യാല ശൂശ്രഷക്കായി കൊടിയും സ്ളീബായും കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികൾ പള്ളിയുടെ പൂമുഖത്ത് ഒരുക്കിയ പ്രത്യേക സ്ഥലത്തേക്ക് പ്രദക്ഷിണമായി എത്തി.വൈദീകൻ ഏവൻ ഗേലിയോൻ വായന നടത്തി  തുടർന്ന് ആട്ടിടയന്മാർ യേശുവിൻ്റെ പിറവിയെ കാണുന്നതിനായി പോകുമ്പോൾ തീ കാഞ്ഞതിനെ അനുസ്മരിച്ച് ഓശാന പെരുന്നാളിൽ ഉപയോഗിച്ച കുരുത്തോല കുരിശാകൃതിയിലുള്ള പ്രത്യേക സ്ഥലത്ത് നിക്ഷേപിച്ച് വികാരി  തീജ്യാലക്ക് തീ തെളിയിച്ചു.വിശ്വാസികൾ മൂന്ന് തവണ തീ ജ്വാലയെ വലയം ചെയ്തു.തുടർന്ന് യേശുവിൻ്റെ ജനനത്തെ സ്മരിച്ച് മദ്ബഹായുടെ നാലുദിക്കുകളിലേക്കും  സ്ളീബാ ആഘോഷവും നടത്തി.പ്രഭാത പ്രാർത്ഥനയും വിശുദ്ധ കുർബ്ബാനയും ഉണ്ടായി.വികാരി  ക്രിസ്തുമസ് സന്ദേശവും  എല്ലാവർക്കും നക്ഷത്ര വെളിച്ചമേകുന്ന നന്മയുടെ സന്തോഷം നിറഞ്ഞ    ക്രിസ്തുമസ് ആശംസകൾ  നേർന്നു.ചടങ്ങിൽ പള്ളിയുടെ നേതൃത്വത്തിൽ വിവിധ കുടുംബ യൂണിറ്റുകൾ ഒരുക്കിയ പുൽക്കൂട് മൽസര വിജയികളെ പ്രഖ്യാപിച്ചു.കുന്നംകുളം സെൻ്റ് ഗ്രീഗോറിയോസ് കുടുംബ യൂണിറ്റ് ഒന്നാം സ്ഥാനവും , സെൻ്റ് ജോർജ് ചാലിശ്ശേരി യൂണിറ്റ് രണ്ടാംസ്ഥാനവും , പെരുമണ്ണൂർ മോർ ഇഗ്നാത്തിയോസ് യൂണിറ്റ് മൂന്നാം സ്ഥാനവും നേടി

വികാരി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.യൂത്ത് അസോസിയേഷൻ ഒരുക്കിയ വലിയ ക്രിസ്മസ് ട്രീയും പുൽക്കൂടുകളും  വർണ്ണാഭമായി.ആഘോഷങ്ങൾക്ക്  വികാരി ഫാ.ജെക്കബ് കക്കാട്ട് , ട്രസ്റ്റി സി.യു ശലമോൻ ,സെക്രട്ടറി പി.സി.താരു കുട്ടി ,മാനേജിംഗ് കമ്മറ്റിയംഗങ്ങൾ നേതൃത്വം നൽകി.