26 April 2024 Friday

തൃത്താല മണ്ഡലത്തിലെ തണ്ണീർത്തട ജലസംരക്ഷണ പദ്ധതി:കപ്പൂർ പഞ്ചായത്തിൽ ആലോചനയോഗം ചേർന്നു

ckmnews

തൃത്താല മണ്ഡലത്തിലെ തണ്ണീർത്തട ജലസംരക്ഷണ പദ്ധതി:കപ്പൂർ പഞ്ചായത്തിൽ ആലോചനയോഗം ചേർന്നു


തൃത്താല മണ്ഡലത്തിലെ തണ്ണീർത്തട ജലസംരക്ഷണ പദ്ധതികൾ  വിലയിരുത്തുന്നതിനായി പീക്കർ എം ബി രാജേഷിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം തൃത്താല ബ്ലോക്കിൽ

ചേർന്ന യോഗത്തിന്റെ തുടർച്ചയായി കപ്പൂർ പഞ്ചായത്തിൽ ആലോചനയോഗം ചേർന്നു.പദ്ധതി നടത്തുന്നതിനെ കുറിച്ച് ആലോചിക്കാനും , ജല സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും വേണ്ടിയുള്ള യോഗത്തിൽ വിവിധ പദ്ധതികളുടെ വിശധീകരണവും , ചർച്ചകളും , സംശയ നിവാരണവും നടത്തി.കപ്പൂർ പഞ്ചായത്തിലെ MGNREG (തൊഴിലുറപ്പ് ) നേതൃത്വത്തിൽ   സംഘടിപ്പിച്ച പരിപാടി കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു.വിവിധ  വാർഡുകളിൽ  തണ്ണീർത്തട സംരക്ഷണ പദ്ധതികൾ, ജല സംരക്ഷണം,കിണർ റീ ചാർജിങ് മറ്റു വിവിധ പദ്ധതി  ഉൾപ്പെടുത്തിക്കൊണ്ടുള്ള   പദ്ധതി സാധ്യതകളെ പറ്റി

ജെപിസി ബാലഗോപാൽ സി  യുടെ നേതൃത്വത്തിൽ ക്ളാസ് എടുക്കുകയും ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്തു.ബിപിഒ അനീഷ്  സിഎം വിവിധ പദ്ധതികളിൽപ്പെട്ട വർക്കുകൾ വിശധീകരിച്ചു.ക്ഷേമകാര്യ ചെയർ പേഴ്സൺ എം രാധിക ആശംസ അറിയീച്ചു സംസാരിച്ചു.ജനപ്രതിനിധികളായ കെ.ടി അബ്ദുള്ള കുട്ടി, ജയലക്ഷമി, പി ശിവൻ , സൽമ ടീച്ചർ , ഹൈദർ അലി , സെക്കീന , ഹസീ സബാൻ, മുതാസ്, ലീന ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.അലിയാക്കത്ത് , അശോകൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.പഞ്ചായത്തിലെ സ്കൂൾ കോളേജ് കുട്ടികളെയും,എൻഎസ്എസ് , വിവിധ ക്ലബുകൾ എന്നിവരെയും സംഘടിപ്പിച്ചു കൊണ്ട് ജല സംരഷണ കാമ്പയിനുകൾ ഏറ്റെടുക്കാനും  തീരുമാനിച്ചു.ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സൺ കെ.വി രവീന്ദ്രൻ അദ്ധ്യക്ഷനായി 

MGNREG എഞ്ചിനീയർ  രഞ്ജിത് സ്വാഗതം പറഞ്ഞു കപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിനകുട്ടി നന്ദി പറഞ്ഞു