26 April 2024 Friday

ചാലിശേരി സി.പി.ഐ എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി.

ckmnews


മാലിന്യം വലിച്ചെറിയൽ മുക്ത കേരള ക്യാമ്പയിന്റെ ഭാഗമായി  ചാലിശ്ശേരി മെയിൻ  റോഡ് സെന്റർ  വൃത്തിയാക്കി.    ടി പി കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.


പട്ടാമ്പി റോഡിലും , ഗുരുവായൂർ റോഡിലുമായി പാഴ് വസ്തുക്കൾ പ്രവർത്തകർ ശേഖരിച്ചു. നിരത്തുകളിലെ ചപ്പ് - ചവറുകൾ അടിച്ചുവാരി തീയിട്ടു.

 ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ആർ. വിജയമ്മ അദ്ധ്യക്ഷനായി.

 

ഏരിയ കമ്മിറ്റി അംഗം പി ആർ കുഞ്ഞുണ്ണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ,  പഞ്ചായത്ത്പ്രതിനിധികൾ, ബ്രാഞ്ച് അംഗങ്ങൾ, ലോക്കൽ കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കാളികളായി.