19 April 2024 Friday

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കിട്ടാൻ കോൺഗ്രസ് സായാഹ്ന ധർണ നടത്തി

ckmnews

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കിട്ടാൻ കോൺഗ്രസ് സായാഹ്ന ധർണ നടത്തി


ചാലിശ്ശേരി:കഴിഞ്ഞ നാലു മാസക്കാലമായി കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഇനിയും നൽകാത്ത സർക്കാർ നടപടിക്കെതിരായി ശക്തമായി കോൺഗ്രസ് സമരം ചെയ്യുമെന്ന് കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ പ്രഖ്യാപിച്ചു.ചാലിശ്ശേരി മെയിൻ റോഡ് സെന്ററിൽ  കോൺഗ്രസ് മണ്ഡലം കമ്മറ്റി നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് പി.വി.ഉമ്മർ മൗലവി അധ്യക്ഷത വഹിച്ചു.ഡിസി.സി.ജനറൽ സെക്രട്ടറി കെ.എ.ബാബു നാസർ,യു.ഡി.എഫ്. തൃത്താല നിയോജകമണ്ഡലം ചെയർമാൻ ടി.കെ.സുനിൽകുമാർ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാവ മാളിയേക്കൽ,പി.മോഹനൻ,സേതു മംഗലത്ത്,പി.കെ.കുഞ്ഞുമോൻ,ഗോപിനാഥ് പാലഞ്ചേരി,ഹുസൈൻ പുളിയഞ്ഞാലിൽ,കെ.എം.ചന്ദ്രശേഖരൻ,എ.എം.ഷഫീഖ്, പഞ്ചായത്ത് മെമ്പർമാരായ റംല വീരാൻകുട്ടി,ഷഹന അലി,ഫാത്തിമത്ത് സിൽജ,സജീഷ് കളത്തിൽ,പ്രദീപ്‌ ചെറുവശ്ശേരി, ഹാഷിം അച്ചാരത്ത് തുടങ്ങിയവർ സംസാരിച്ചു.പ്രധാന നാഷണലൈസ്ഡ് ബാങ്കുകളെ ഉൾപ്പെടുത്തി കൺസോർഷ്യം രൂപീകരിച്ച് അടിയന്തിരമായി നെൽവില നൽകുമെന്ന് സർക്കാർ ഇടക്കിടെ പറയുന്നുണ്ടെങ്കിലും നാമമാത്രമായ കർഷകർക്ക് മാത്രമാണ് നെൽവില ലഭിച്ചത്.കാർഷിക മേഖലക്ക് പ്രാധാന്യമുള്ള 

ചാലിശ്ശേരി  മേഖലയിൽ മാത്രം  ലക്ഷകണക്കിന് രൂപയാണ് നൂറു കണക്കിന് വരുന്ന കർഷകർക്കായി ലഭിക്കാനുള്ളത്.പല  സഹകരണ ബാങ്കുകളിലും,സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും കടബാധ്യത വന്നിരിക്കുന്ന സാഹചര്യത്തെ മുൻ നിർത്തിയും,പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ കർഷകരുടെ മക്കൾക്ക് പഠനാവശ്യത്തിന്  വരുന്ന ചിലവുകളെയും കണക്കിലെടുത്ത് കൺസോർഷ്യം വഴിയാണെങ്കിലും അടിയന്തിരമായി നെൽവില നൽകാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.