29 March 2024 Friday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു


ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുക്രിസ്തുവിൻ്റെ പീഢാ സഹനത്തിൻ്റെ ഓർമ്മ പുതുക്കി ദു:ഖവെള്ളി ആചരിച്ചു.വെള്ളിയാഴ്ച രാവിലെ പ്രഭാത പ്രാർത്ഥനയോടെ ശൂശ്രഷകളാരംഭിച്ചു.മൂന്നാംമണി നമസ്കാരത്തിനു ശേഷം

പടയാളികൾ യേശുവിനെ കുരിശും ചുമന്ന് ഗോഗുൽത്താ മലയിലേക്ക്  നടത്തി കൊണ്ടു പോയത്തിനെ അനുസ്മരിച്ച് വികാരി ഫാ.ജെക്കബ് കക്കാട്ടിൽ സ്ളീബ വഹിച്ച് പള്ളിക്ക് ചുറ്റും പ്രദക്ഷിണം നടത്തി.   മദ്ബഹ ശൂശ്രുഷകരും ഇടവക വിശ്വാസികളും പ്രദക്ഷിണത്തിൽ പങ്കെടുത്തു.ആറാം മണി ,ഒമ്പതാം മണി നമസ്ക്കാരത്തിനു ശേഷം  വികാരി ഫാ.ജെക്കബ് കക്കാട്ടിൽ ദു:ഖവെള്ളിയാഴ്ച അനുസ്മരണ സന്ദേശം നൽകി.തുടർന്ന് സ്ളീബാ വന്ദനവിന്റെ പ്രാർത്ഥന തുടങ്ങി പഴമ വായന ,ശ്ളീഹാ വായന , ഏവൻഗേലി യോൻ വായന എന്നിവക്കു ശേഷം   വികാരിയും മദ്ബഹാ ശൂശ്രൂഷകരും സ്ളീബായെ ധൂപാർപ്പണം നടത്തി. എല്ലാ വിശ്വാസികളും സ്ളീബാ വന്ദനം  നടത്തി.ക്രിസ്തുവിന്റെ ശരീരം കുരിശിൽ നിന്ന് ഇറക്കി യേശുവിനെ 

അടക്കം ചെയ്യുവാൻ  കൊണ്ടുപോകുന്നതിനെ സ്മരിച്ച്  നഗരി കാണിക്കൽ പ്രദക്ഷിണത്തിൽ പൊൻ -വെള്ളി കുരിശുകൾ വഹിച്ച്   നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.മദ്ബഹായുടെ നാലു ദിക്കുകളിലേക്ക് സ്ളീബാ ആഘോഷം നടത്തി.മാലാഖമാരുടെ സ്തുതിപ്പിനു ശേഷം  വിശ്വാസ പ്രമാണത്തോടു കൂടി ദുഃഖവെള്ളി തിരുകർമ്മങ്ങൾ സമാപിച്ചു.പങ്കെടുത്ത വിശ്വാസികളെല്ലാവരും യേശു ക്രിസ്തുവിന് ദാഹിച്ചപ്പോൾ   കയ്പുകാട്ടിയും നൽകിയതിനെ അനുസ്മരിച്ച് എല്ലാവരും കയ്പ്നീരും ഭക്ഷിച്ചു.കഞ്ഞി , കടുമാങ്ങ നേർച്ചയും ഉണ്ടായി.വികാരി ഫാ. ജെക്കബ് കക്കാട്ടിൽ  , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി.