08 May 2024 Wednesday

പണം വെച്ച് ചീട്ടുകളി; പട്ടിത്തറ ആലൂരിൽ 5 പേര്‍ അറസ്റ്റില്‍

ckmnews


പട്ടിത്തറ: പട്ടിത്തറ ആലൂരിൽ പണം വെച്ച് ചീട്ടുകളിച്ച അഞ്ചു പേരെ പോലീസ്  അറസ്റ്റ് ചെയ്തു. ആലൂർ പൂക്കര വളപ്പിൽ അഷ്‌കർ (36), തട്ടതാഴത്ത് വീട്ടിൽ സുബൈർ (38), കല്ലിങ്ങൽ വളപ്പിൽ നൗഷാദ് (47),  തൃത്താല കല്ലി വളപ്പിൽ മെഹബൂബ് (52), പടിഞ്ഞാറങ്ങാടി തെക്കിനത്തേതിൽ വീട്ടിൽ ആബിദ് അലി (41) എന്നിവരെയാണ് തൃത്താല പോലീസ് അറസ്റ്റ് ചെയ്തത്.


പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച്ച രാത്രി ഏട്ടരയോടെ ആലൂർ കോപ്പറേറ്റീവ് ബാങ്കിന് പുറകുവശത്തുള്ള ഒഴിഞ്ഞ പറമ്പിൽ വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. 44 ചീട്ടുകളും 14,260 രൂപയും പോലീസ് പിടിച്ചെടുക്കുകയും കേരള ചൂതാട്ട നിയമം പ്രകാരം കേസെടുക്കുകയും ചെയ്തു. തൃത്താല എസ് ഐ ശശികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ  സിപിഒ മാരായ രാമകൃഷ്ണൻ, സജിത്ത്, ധനീഷ് എന്നിവർ ഉണ്ടായിരുന്നു.