08 May 2024 Wednesday

കൂറ്റനാട് മേഴത്തൂരിൽ യുവ ഡോക്ടറെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews


തൃത്താല : കൂറ്റനാട് മേഴത്തൂരിൽ ഡോക്ടറെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.യുവ ആയുർവേദ ഡോക്ടർ റിധിക മണിശങ്കർ (32)നെയാണ് ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തിൽ ആയുർവേദ പ്രാക്ടീഷണറായി ജോലി ചെയ്യുകയായിരുന്നു.മേലേപ്പുറത്ത് വീട്ടിൽ വിനോദിന്റെ ഭാര്യയാണ് റിധിക.ബാത്ത് ടവൽ ഉപയോഗിച്ച് കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു.ഉന്നതപഠനം തുടരാനാകാത്തതിൽ വിഷമത്തിലായിരുന്നു റിതികയെന്ന് പിതാവ് പോലീസിനോട് പറഞ്ഞു.കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി തൃത്താല പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ദമ്പതികൾക്ക് നാലു വയസ്സുള്ള മകനും ഒന്നര വയസ്സുള്ള മകളുമുണ്ട്.