08 May 2024 Wednesday

സഭാതർക്കം:പള്ളികൾ നഷ്ടപ്പെടാതിരിക്കാൻ നീതി ഉറപ്പാക്കിയുള്ള നിയമനിർമ്മാണം നടത്തുമെന്ന പ്രതീക്ഷയിൽ യാക്കോബായ സഭ

ckmnews

സഭാതർക്കം:പള്ളികൾ നഷ്ടപ്പെടാതിരിക്കാൻ നീതി ഉറപ്പാക്കിയുള്ള

നിയമനിർമ്മാണം നടത്തുമെന്ന പ്രതീക്ഷയിൽ  

യാക്കോബായ സഭ 


സഭവലിയ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്നു സഭ തർക്കത്തിൽ ഇനിയും പള്ളികൾ നഷ്ടപ്പെടാതിരിക്കുവാൻ നീതി ഉറപ്പാക്കിയുള്ള നിയമ നിർമ്മാണം നടത്തുമെന്ന പ്രതീക്ഷയാണ് യാക്കോബായ സുറിയാനി സഭക്ക് ഉള്ളതെന്ന്  മെത്രാപോലീത്തൻ  ട്രസ്റ്റിയും കാതോലിക്കേറ്റ് അസിസ്റ്റന്റുമായ ഡോ.ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത.ചാലിശേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് മെത്രാപോലീത്ത  ഇക്കാര്യങ്ങൾ വിശദീകരിച്ചത്.കുറച്ചുനാളുകൾക്കു ശേഷം വീണ്ടും പള്ളികൾ പിടിച്ചെടുക്കുന്ന രീതിയിലേക്ക് പോലീസ് പ്രൊട്ടക്ഷൻ സമ്പാദിച്ച് യാക്കോബായ സുറിയാനി സഭയുടെ മൃഗീയ ഭൂരിപക്ഷമുള്ള പള്ളികളിൽ കോടതിവിധിയിലൂടെ മറുവിഭാഗം പള്ളികൾ അവരുടെ കൈവശം കൊണ്ടുവരുന്നതിനുള്ള ശ്രമം നടക്കുകയാണ്.എറണാകുളം ജില്ലയിലെ മഴവന്നൂർ പുളിന്താനം പള്ളികൾ പിടിച്ചെടുക്കുന്നതിനുള്ള  ശ്രമം കഴിഞ്ഞ ദിവസം ഉണ്ടായി.ഇനിയും പള്ളികൾ നഷ്ടപ്പെടാതിരിക്കണം സർക്കാർ പല നിലകളിലുമായി രണ്ടു വിഭാഗവുമായി ചർച്ച നടത്തി.ശാശ്വത പരിഹാരം കാണാത്ത സാഹചര്യത്തിലാണ് എൽഡിഎഫ് സർക്കാർ ഇത് സംബന്ധിച്ച് രാഷ്ട്രീയ തീരുമാനം എടുത്തത്.കൂടുതൽ കേസുകളും പ്രൊട്ടക്ഷൻ ഓർഡറുകളും വാങ്ങിക്കുന്നതാണ് മറുവിഭാഗത്തിന്റെ നിലപാട്.സഭ ആഗ്രഹിക്കുന്നതും സഭ കാത്തിരിക്കുന്നതും പ്രത്യാശിക്കുന്നതും എത്രയും വേഗം നിയമനിർമ്മാണം നടത്തി  ശാശ്വതമായ പരിഹാരം കാണണമെന്നാണ്  എല്ലാവർക്കും അർഹതപ്പെട്ടത് ലഭിക്കണം ഭൂരിപക്ഷമുള്ള  വിശ്വാസികൾക്ക് നീതിയുക്തമായ നീതി ഉറപ്പാക്കിയുള്ള ശാന്തിയുടെ തീരത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് യാക്കോബായ സുറിയാനി സഭയെന്ന് മെത്രാപ്പോലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മോർ ഗ്രീഗോറിയോസ് ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവകയിൽ ദിവംഗതരായ വൈദീകരുടെ അനുസ്മരണ യോഗത്തിൽ വെച്ച് സംസാരിക്കുകയായിരുന്നു ദ്ധേഹം